പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ ജോലി; 635 ഒഴിവുകൾ, ബിരുദം യോഗ്യത, കേരളത്തിലും അവസരം

അപ്രന്റീസ് പരിശീലനത്തിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമാണ്.

PSB Recruitment 2026
PSB Recruitment 2026 Opens 635 Apprentice Posts for Graduates Across India.chat gpt
Edited by :JOICE MON D L
Last Updated :21 മേയ് 2026, 3:51 pm IST

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് (PSB) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അകെ 635 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. കേരളത്തിലും അവസരമുണ്ട്. അപ്രന്റീസ് പരിശീലനത്തിലൂടെ ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 6.

യോഗ്യത

  • ഇന്ത്യക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

  • അപേക്ഷിക്കുന്നതിന് മുമ്പ് NAPS പോർട്ടലിലും NATS പോർട്ടലിലും ഉദ്യോഗാർഥി രജിസ്റ്റർ ചെയ്തിരിക്കണം.

  • അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ റെഗുലർ രീതിയിൽ ബിരുദം നേടിയിരിക്കണം.

  • പി.ജി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാനാവില്ല.

  • വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ഒരു വർഷമോ അതിലധികമോ പ്രവൃത്തി പരിചയമുള്ളവർക്ക് അർഹരല്ല.

  • യോഗ്യതാ പരീക്ഷ പാസായിട്ട് അഞ്ച് വർഷം കവിയരുത്.

  • Apprentices Act 1961 പ്രകാരം മുമ്പ് ഏതെങ്കിലും സ്ഥാപനത്തിൽ അപ്രന്റീസ് പരിശീലനം നേടിയവർക്കും ഇപ്പോൾ പരിശീലനം നടത്തുന്നവർക്കും അപേക്ഷിക്കാനാവില്ല.

  • അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ / കേന്ദ്രഭരണ പ്രദേശത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം. ഇത് തെളിയിക്കുന്നതിനായി 8, 10, 12 ക്ലാസ് അല്ലെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി

  • 2026 മേയ് 1-നനുസരിച്ച് ഉദ്യോഗാർഥികളുടെ കുറഞ്ഞ പ്രായം 20 വയസും പരമാവധി പ്രായം 28 വയസുമായിരിക്കണം.

  • മറ്റ് വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഉദ്യോഗാർഥിയുടെ 10+2 മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

  • ഷോർട്ട്‌ലിസ്റ്റ് ചെയ്തവർക്ക് ഡോക്യുമെന്റ് വെരിഫിക്കേഷൻ വേണ്ടി ക്ഷണിക്കും.

  • തെരഞ്ഞെടുക്കപ്പെടുന്നവരെ ബാങ്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും

  • അതിന് ശേഷം അന്തിമ പട്ടിക പ്രഖ്യാപിക്കും.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ,ശമ്പളം അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

PSB Recruitment 2026 Opens 635 Apprentice Posts for Graduates Across India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics