
തിരുവനന്തപുരം ആർസിസിയിൽ പി.എച്ച്.ഡിക്ക് അവസരം
എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ (RCC) ഡിവിഷൻ ഓഫ് കാൻസർ റിസർച്ചിൽ പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15.
പ്രധാന വിവരങ്ങൾ
ഒഴിവുകൾ: കാൻസർ റിസർച്ച് വിഭാഗത്തിൽ 1 ഒഴിവ് മാത്രമാണുള്ളത്.
കോഴ്‌സ് കാലാവധി: കുറഞ്ഞത് 3.5 വർഷം മുതൽ പരമാവധി 5 വർഷം വരെ.
അംഗീകാരം: കേരള യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ (MAHE) എന്നിവയുടെ അംഗീകാരമുണ്ട്.
യോഗ്യതകൾ
വിദ്യാഭ്യാസം: ലൈഫ് സയൻസസ്, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നിവയിലേതിലെങ്കിലും 60% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ബിരുദം.
മറ്റ് യോഗ്യതകൾ: UGC/CSIR/ICMR/KSCSTE/AYUSH/DBT എന്നിവ നടത്തുന്ന JRF പാസായിരിക്കണം.
ഇളവുകൾ: NET, കേരള യൂണിവേഴ്സിറ്റി Ph.D. പ്രവേശന പരീക്ഷ അല്ലെങ്കിൽ സാധുവായ GATE സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം.
എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷ ഫീസ് 250 രൂപയാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 2026 ഒക്ടോബർ 15-നകം ലഭിക്കത്ത രീതിയിൽ താഴെ പറയുന്ന വിലാസത്തിൽ അയക്കുക.''The Additional Director (Academic),
Academic Cell, Regional Cancer Centre,
Medical College Post, Thiruvananthapuram - 695011''
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
WHAT TO READ NEXT

IIT Tirupati: 13 നോൺ ടീച്ചിംഗ് ഒഴിവുകൾ, ITI മുതൽ PhDവരെ യോഗ്യത !
WHAT TO READ NEXT

NIT GOA: പ്രൊഫസർ തസ്തികയിൽ 28 ഒഴിവുകൾ, അവസാന തീയതി സെപ്റ്റംബർ 30 !
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
RCC Thiruvananthapuram Invites Applications for PhD Programme, Apply by October 15.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





