
ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

News Now
നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്പെഷ്യൽ അലോട്ട്മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

പൊതുമേഖലാ സ്ഥാപനമായ യുകോ ബാങ്കിൽ അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 530 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 29.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒരു പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കണം.
പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പഠനത്തിനിടെ അതത് ഭാഷ പഠിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഭാഷാ പരീക്ഷയിൽ ഇളവുണ്ടാകും.
മുമ്പ് യുകോ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർക്കും അപേക്ഷിക്കാനാവില്ല.
പ്രായപരിധി
അപേക്ഷകന്റെ പ്രായം 20 വയസ് പൂർത്തിയായിരിക്കണം.
ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി പ്രായം 28 വയസ്സാണ്.
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സര്കാക്ർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
സ്റ്റൈപ്പൻഡ്
അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം ആകെ 16,650 രൂപ ലഭിക്കും. ഇതിൽ 10,500 രൂപ ബാങ്കും 6,150 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായും നൽകും.
അപേക്ഷാ ഫീസ്
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ പുരുഷന്മാർ – 800 രൂപ
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ, ട്രാൻസ്ജെൻഡർ അപേക്ഷകർ – 600 രൂപ
എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾ – 200 രൂപ
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT






