
മുടി തഴച്ചു വളരാൻ, സിംപിൾ നെല്ലിക്ക ഹെയർ പാക്കുകൾ
മുടിയുടെ വേരുകൾ ശക്തിപ്പെടാനും താരൻ കുറയ്ക്കാനും മുടിയുടെ തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു.

നിരവധി പോഷകങ്ങൾ അടങ്ങിയ നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് അമൃതാണ്. നെല്ലിക്കയിൽ അടങ്ങിയ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ടാനിസ് എന്നിവ മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കും. ഇത് മുടിയുടെ വേരുകൾ ശക്തിപ്പെടാനും താരൻ കുറയ്ക്കാനും മുടിയുടെ തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു.
തലയോട്ടിയിലെ രക്തയോട്ടം ഉത്തേജിപ്പിച്ച് മുടിയുടെ വളർച്ച വർധിപ്പിക്കാൻ സഹായിക്കുന്ന നെല്ലിക്ക ഹെയർ പാക്കുകൾ പരീക്ഷിക്കാം.
നെല്ലിക്ക ഹെയർ പാക്ക്
2-3 ടേബിൾ സ്പൂൺ നെല്ലിക്ക പൊടിയും അൽപം തെെരും യോജിപ്പിച്ച് ഒരു ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് മുടിയിലും സ്കാൽപ്പിലും നന്നായി തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കാഠിന്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
WHAT TO READ NEXT

താരനും അകാലനരയ്ക്കും പരിഹാരം, വീട്ടിൽ തുളസിയുണ്ടോ?
രണ്ട് ടേബിൾസ്പൂൺ നെല്ലിക്ക പൊടിയും കറിവേപ്പില പൊടിയും അൽപം വെള്ളവും ചേർത്ത് യോജിപ്പിക്കുക. ഇത് മുടിയിലും സ്കാപ്പിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
WHAT TO READ NEXT

താരൻ ഒഴിഞ്ഞു പോകും, മുടി ആരോഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ
രണ്ട് ടേബിൾ സ്പൂൺ നെല്ലിക്ക പൊടി, ഒരു ടേബിൾ സ്പൂൺ ഉലുവ പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് ഹെയർ പാക്ക് ഉണ്ടാക്കുക. ശേഷം ഇത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Amla Hair Packs for hair growth
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

