​വറുക്കാൻ നെയ്യാണ് നല്ലത്, സാലഡിൽ ഓലിവ് ഓയിലും; എണ്ണയുടെ ​ഗുണം അറിഞ്ഞ് ഉപയോ​ഗിക്കാം

അതുകൊണ്ട് എണ്ണകളുടെ സ്വഭാവമറിഞ്ഞ് ഭക്ഷണം ഉണ്ടാക്കുന്നതാണ് നല്ലത്.

Image of ghee in a bowl
Ghee, cooking oilMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :11 ജനുവരി 2026, 2:32 pm IST

പാചക എണ്ണകൾ പലതരമുണ്ട്. മലയാളികൾ വെളിച്ചെണ്ണയാണ് കൂടുതൽ ഉപയോ​ഗിക്കുന്നതെങ്കിൽ ഇന്ത്യയുടെ കിഴക്ക് ഭാ​ഗത്തേക്ക് വരുമ്പോൾ കടുകെണ്ണയാണ് ഭക്ഷണം പാകം ചെയ്യാൻ ഉപയോ​ഗിക്കുന്നത്. ഇത് കൂടാതെ, നല്ലെണ്ണ, സൺ ഫ്ലവർ ഓയിൽ, ​ഗ്രൗണ്ട് നട്ട് ഓയിൽ തുടങ്ങിയവയും ഉപയോ​ഗം അനുസരിച്ച് മാറിമാറി അടുക്കളയിൽ ഉപയോ​ഗിക്കാറുണ്ട്.

ഓരോ തരം എണ്ണകൾക്കും അതിന്റെതായ പോഷക​ഗുണങ്ങളും ഉപയോ​ഗവുമുണ്ട്. ചിലത് ഡീപ് ഫ്രൈ ചെയ്യാനാണ് നല്ലതെങ്കിൽ മറ്റു ചിലത് കറികളിൽ ഒഴിക്കാനാണ് നല്ലത്. അതുകൊണ്ട് എണ്ണകളുടെ സ്വഭാവമറിഞ്ഞ് ഭക്ഷണം ഉണ്ടാക്കുന്നതാണ് നല്ലത്.

പാചകത്തിൻ സുരക്ഷിതമായി ഉപയോ​ഗിക്കാവുന്ന മൂന്ന് എണ്ണകളെ കുറിച്ച് ന്യൂട്രീഷനിസ്റ്റും ഹെൽത്ത് കോച്ചുമായ ലോവ്‌നീത് ബന്ദ്ര പറയുന്നു. ഒരു എണ്ണയും പൂർണ്ണമല്ല, അതുകൊണ്ട് പലതരത്തിലുള്ള എണ്ണകൾ അടുക്കളയിൽ കരതേണ്ടത് ആവശ്യമാണെന്നും അവർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

നെയ്യ്

നെയ്യ് ഉയർന്ന സ്മോക്ക് പോയിൻ്റുള്ളതിനാൽ പോഷകങ്ങൾ നശിപ്പിക്കാതെ നന്നായി ചൂടാക്കാൻ സാധിക്കും. ഭക്ഷണം വറുക്കാൻ നെയ്യ് ഒരു നല്ല ഓപ്ഷനാണ്.

ഗുണങ്ങൾ

ആരോ​ഗ്യ​ഗുണങ്ങൾ കണക്കിലെടുത്ത് നെയ്യ് ഒരു സൂപ്പർ ഫുഡ് ആയാണ് കരുതപ്പെടുന്നത്. നെയ്യിൽ ബ്യൂട്ടിറിക് ആസിഡിൻ്റെ ഉയർന്ന സാന്ദ്രത ദഹനവ്യവസ്ഥയിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണച്ച് കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും വീക്കം തടയുകയും ചെയ്യുന്നു.

കടുകെണ്ണ

കടുകെണ്ണയ്ക്ക് ഉയർന്ന സ്മോക്ക് പോയിൻ്റും കടുത്ത മണവുമാണ്. ഈ എണ്ണ കറികളും തഡ്കയും ഉണ്ടാക്കാന്‍ അനുയോജ്യമാണ്.

ഗുണങ്ങള്‍

കടുകെണ്ണയിൽ ഉയർന്ന അളവിലുള്ള മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, ഇത് മോശം കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യത്തെ കൂടുതൽ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻ്റിഫംഗൽ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന അല്ലൈൽ ഐസോത്തിയോസയനേറ്റ്, എരുസിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങളും എണ്ണയിൽ അടങ്ങിയിട്ടുണ്ട്.

വെർജിൻ ഒലീവ് ഓയിൽ

എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ചൂടാക്കാതെ തന്നെ ഉപയോഗിക്കാം. സലാഡ്, സാൻഡ്വിച്ച് എന്നിവ ഉണ്ടാക്കുമ്പോൾ ഈ എണ്ണയാണ് നല്ലത്.

ഗുണങ്ങൾ

ആൻ്റിഓക്‌സിഡൻ്റുകൾ, പോളിഫെനോൾസ്, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് വെർജിൻ ഒലീവ് ഓയിൽ. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

News Now

Summary

Best Cooking oil to use and its benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates