എട്ട് മണിക്കൂർ ഉറക്കം, പുലർച്ചെ രണ്ട് മണിക്ക് കിടന്ന് 10മണിക്കെഴുന്നേറ്റാൽ ​ഗുണമുണ്ടോ?  

എട്ട് മണിക്കൂർ തുടർച്ചയായി ഉറങ്ങുന്നതിന്റെ ​ഗുണങ്ങളെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഉറങ്ങി രാവിലെ പത്ത് - പതിനൊന്ന് മണിക്ക് എഴുന്നേറ്റാൽ ലഭിക്കുമോ?

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:10 am IST

എട്ട് മണിക്കൂർ തുടർച്ചയായി ഉറക്കം കിട്ടിയാൽ ശരീരത്തിന്‍റെ പ്രതിരോധ ശക്തി മെച്ചപ്പെടുമെന്നത് മുതൽ ഭാരം കുറയ്ക്കാനും ഹൃദ്രോഗത്തിന്‍റെയും പ്രമേഹത്തിന്‍റെയും സാധ്യത കുറയ്ക്കാനുമെല്ലാം നല്ലതാണ്. ശരീരത്തിന് മാത്രമല്ല മനസ്സിന്റെ ആരോ​ഗ്യത്തിനും നല്ല ഉറക്കം അനിവാര്യമാണ്. മാനസിക സമ്മര്‍ദം കുറച്ച് മൂഡ് മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. എന്നാൽ എട്ട് മണിക്കൂർ തുടർച്ചയായി ഉറങ്ങുന്നതിന്റെ ​ഗുണങ്ങളെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കോ മൂന്ന് മണിക്കോ ഉറങ്ങി രാവിലെ പത്ത് - പതിനൊന്ന് മണിക്ക് എഴുന്നേറ്റാൽ ലഭിക്കുമോ? ഇല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. 

നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കുന്നതാണ് ​നല്ലത്. കാരണം സൂര്യോദയത്തിനും അസ്തമയത്തിനും അനുസരിച്ചാണ് ശരീരത്തിലെ ജൈവ ഘടികാരമായ സിര്‍ക്കാഡിയന്‍ റിഥം ക്രമപ്പെടുത്തുക. ഒരു ദിവസം നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരം സ്വയം ശുദ്ധീകരിക്കുന്ന പ്രക്രിയ പുലര്‍ച്ചെയാണ് നടക്കുന്നത്. കരള്‍ പുലര്‍ച്ചെ ഒരുമണിക്കും മൂന്നിനും ഇടയില്‍ ഈ പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ശ്വാസകോശം പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ചിനും ഇടയില്‍ സ്വയം ശുദ്ധീകരിക്കുന്നു. ഈ സമയമെല്ലാം പരിപൂര്‍ണ വിശ്രമം ലഭിക്കുന്ന ഉറക്കത്തിലായിരിക്കണം ശരീരം. താമസിച്ച് ഉറങ്ങുമ്പോൾ നമ്മുടെ പല അവയവങ്ങൾക്കും ഇങ്ങനെ സ്വയം നവീകരിക്കാനുള്ള അവസരം ലഭിക്കാതെയാകും. 

രാത്രി 11മണിക്ക് ഉറങ്ങി രാവിലെ ഏഴ് മണിക്ക് എഴുന്നേല്‍ക്കുന്നതാണ് ഏറ്റവും അനുയോജ്യമായ ഉറക്ക സമയമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now