പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി കണ്ടെത്തി; ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളില്‍ ഉപയോഗിക്കുന്നതാണ് റോഡാമൈൻ ബി

പ്രതീകാത്മക ചിത്രം
Edited by :Anju
Last Updated :9 ഫെബ്രുവരി 2024, 5:10 pm IST

ചെന്നൈ: അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിയിൽ കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി.

നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്‌തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

സംഭവത്തിൽ ജാ​ഗ്രത പുലർത്താൻ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നൽകി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now