ചൂയിങ് ​ഗം ദീർഘ നേരം ചവയ്ക്കുന്ന ശീലമുണ്ടോ? ആരോ​ഗ്യ പ്രശ്നങ്ങൾ പിന്നാലെയുണ്ട്

പലരും ഇടയ്ക്കിടെ വായിൽ ചൂയിങ് ​ഗം മണിക്കൂറുകളോളം ചവയ്ക്കുന്ന ശീലക്കാരാണ്.

chewing gum
ചൂയിങ് ​ഗം ദീർഘ നേരം ചവയ്ക്കുന്ന ശീലമുണ്ടോ?
Last Updated :11 October 2024, 5:30 pm IST
Edited by :Anju

വായ്‌നാറ്റം ഒഴിവാക്കുന്നതിനും സമ്മർ​ദമകറ്റുന്നതിനും താടിയെല്ലിന്റെ വ്യായാമത്തിനുമൊക്കെയായി ഉപയോ​ഗിക്കുന്ന ഒന്നാണ് ചൂയിങ് ​ഗം. എന്നാൽ ചൂയിങ് ​ഗം സ്ഥിരമായും ദീർഘനേരം വായിലിട്ടു ചവയ്ക്കുന്ന ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഒരു ദിവസം 15 മിനിറ്റിൽ കൂടുതൽ ചൂയിങ് ​ഗം വായിലിട്ടു ചവയ്ക്കാൻ പാടില്ല. എന്നാൽ പലരും ഇടയ്ക്കിടെ വായിൽ ചൂയിങ് ​ഗം മണിക്കൂറുകളോളം ചവയ്ക്കുന്ന ശീലക്കാരാണ്.

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍

  • ചൂയിങ് ഗം ദീർഘനേരം അല്ലെങ്കില്‍ ഒരു വശത്ത് മാത്രമിട്ട് ചവയ്ക്കുന്നത് താടിയെല്ലിനും ചെവിക്കും വേദനയുണ്ടാക്കാം. കൂടാതെ ഇത് തലവേദനയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

  • പഞ്ചസാരയില്ലാത്ത ഗമ്മിലും ആസിഡിന്റെ ഫ്ലേവറുകളുണ്ടാകാം. ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും. ഇനാമല്‍ നഷ്ടപ്പെടുത്തിയേക്കാം.

  • ദീർഘനേരം ഗം ചവയ്ക്കുന്നതിലൂടെ ഗ്യാസിന്റെ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. ഇത് വയറുവീർക്കുന്നതിലേക്കും അസ്വസ്ഥതയിലേക്കും നയിച്ചേക്കാം.

  • ദീർ‌ഘനേരം ചൂയിങ് ​ഗം ചവയ്ക്കുന്നത് മെർക്കുറി പുറപ്പെടുവിക്കാനും ഇത് നാഡീസംബന്ധമായ പ്രശ്നങ്ങളിലേക്കും മാനസിക വൈകല്യങ്ങളിലേക്കും നയിച്ചേക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now