ശരീരത്തിൽ ജലാംശം കുറഞ്ഞോ? എങ്ങനെ തിരിച്ചറിയാം
കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും.

ശരീരത്തിൽ ജലാംശം കുറയുന്ന അവസ്ഥയാണ് നിർജ്ജലീകരണം. ഇത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റർ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നു.
നിർജ്ജലീകരണം എങ്ങനെ തിരിച്ചറിയാം
മൂത്രത്തിന്റെ നിറം മാറുമെന്നതാണ് പ്രധാന ലക്ഷണം. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഇല്ലാത്തതിന്റെ സൂചനയാണ്.
കാരണങ്ങളില്ലാതെയുള്ള ക്ഷീണം നിർജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്.
തലവേദന, ആവശ്യത്തിന് ജലാംശം ശരീരത്തിൽ ഇല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകും. അത് തലവേദനയ്ക്ക് കാരണമാകാം. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് നിർജ്ജലീകരണം കാരണമാകാം.
ചുണ്ടും ചർമവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിർജലീകരണമുണ്ടോയെന്ന് സംശയിക്കാം.
WHAT TO READ NEXT

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്
എന്നാല്‍ കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്.
ഒരു ദിവസം എത്ര അളവ് വെള്ളം കുടിക്കണം
ശരീരഭാരം, പ്രായം. ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തിൽ വേണ്ട ജലാംശത്തിന്റെ അളവു കണക്കാക്കുന്നത്. എങ്കിലും ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റർ വരെയും സ്ത്രീകൾക്ക് 2.5 ലീറ്റർ വരെയും വെള്ളം കുടിക്കാം.
പ്രായമായവരും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും 8 - 10 ഗ്ലാസ് ( 1.5 - 2 ലീറ്റർ ) വരെ അളവിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്. കാരണം ഇവർക്ക് കൂടുതൽ ജലം പുറത്തേക്ക് കളയാൻ പരിമിതികളുണ്ട്.
പ്രമേഹ രോഗികൾ വെള്ളം കുടിക്കുമ്പോൾ
ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത കൂടും. പ്രമേഹമുള്ളവരിലോ ഇൻസുലിൻ പ്രതിരോധമുള്ളവരിലോ ഗ്ലൂക്കോസിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ഏകദേശം രണ്ട് മുതൽ 2.5 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നല്ലതാണ്. വെള്ളം കുടിക്കുന്നത് രക്തത്തെ ലഘൂകരിക്കാനും വൃക്കകൾ വഴി അധികമുള്ള പഞ്ചസാര സുഗമമായി പുറന്തള്ളാനും സഹായിക്കും. ഇത് സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിലൂടെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിച്ചേക്കാം. എന്നാൽ വെള്ളം മാത്രം കുടിക്കുന്നത് മോശം ഭക്ഷണക്രമത്തിനോ വ്യായാമമില്ലായ്മയ്ക്കോ പകരമാവില്ല.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Dehydration symptoms, how much water should drink
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





