
ഏതെങ്കിലുമല്ല, യാത്രകളിൽ നെക്ക് പില്ലോ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം
യാത്രക്കിടെ സുഖകരമായി ഉറങ്ങാനും നെക്ക് പില്ലോ ഉപയോഗിക്കുന്നത് നല്ലതാണ്.

ദീർഘദൂര യാത്രകളിൽ ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നാണ് നെക്ക് പില്ലോ. കഴുത്തിനും തോളുകൾക്കും സമ്മർദം കുറയ്ക്കാനും അതിലൂടെ കഴുത്തുവേദന, പേശീദൃഢത എന്നിവ കുറയ്ക്കാനും നെക്ക് പില്ലോ ഉപയോഗിക്കുന്നത് നല്ലതാണ്. യാത്രക്കിടെ സുഖകരമായി ഉറങ്ങാനും നെക്ക് പില്ലോ ഉപയോഗിക്കുന്നത് നല്ലതാണ്.
നെക്ക് പില്ലോ പലതരം
മെമ്മറി ഫോം പില്ലോ: കഴുത്തിന്റെയും തലയുടെയും ആകൃതിയോട് ഇണങ്ങിയാണ് ഇതിന്റെ ഡിസൈൻ. കഴുത്ത് വേദനയോ മറ്റ് അസ്വസ്ഥതയോ ഉള്ളവർക്ക് ഇത് മികച്ചതാണ്.
ഓർത്തോപീഡിക് പില്ലോ: കുതിരലാടത്തിന്റെ ആകൃതിയിൽ ഒതുക്കമുള്ള തരമാണിത്. കൊണ്ടുനടക്കാനും ഇത് എളുപ്പമാണ്. ദീർഘയാത്രകളിൽ കഴുത്തിലെ ആയാസം കുറയ്ക്കാനും, തല മുന്നോട്ടോ വശങ്ങളിലേക്കോ ചെരിയാതിരിക്കാനും ഇത് സഹായിക്കും.
സെർവിക്കൽ പില്ലോ: സെർവിക്കൽ സ്‌പൈനിന് സപ്പോർട്ട് നൽകുന്ന തരത്തിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് അല്ലെങ്കിൽ കഴുത്തുമായി ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളുള്ളവർക്ക് ഈ തലയിണകൾ ഗുണം ചെയ്യും.
എന്തൊക്കെ ശ്രദ്ധിക്കാം?
ഓർത്തോപീഡിക് പില്ലോയാണ് ഇതിൽ ഏറ്റവും മികച്ചത്. ഇത് കഴുത്തിന് മതിയായ സംരക്ഷണം നൽകും. എന്നാൽ ചിലർക്ക് ചില പ്രത്യേക മെറ്റീരിയലുകൾ അലർജിയുണ്ടാക്കിയേക്കാം.
അങ്ങനെയുള്ളവർക്ക് പോളിസ്റ്റർ, ലാറ്റക്‌സ് തുടങ്ങിയവയാണ് നല്ലത്. സ്‌പോണ്ടിലോസിസ്, സ്ലീപ് അപ്നിയ പോലുള്ള അസുഖങ്ങളുള്ളവർ അതിനനുസരിച്ചുള്ള പ്രത്യേക പില്ലോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Different types of Neck Pillows
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



