കഴിച്ചാല്‍ തലകറക്കവും ക്ഷീണവും, ഡ്രാഗണ്‍ ഫ്രൂട്ടില്‍ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങള്‍

ആരോഗ്യഗുണങ്ങള്‍ അങ്ങനെ ധാരാളം ഉണ്ടെങ്കിലും ചില ദോഷങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

Dragon fruit side effects
Dragon Fruit Side EffectsPexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :14 ഓഗസ്റ്റ് 2025, 3:24 pm IST

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്കിടയില്‍ 'കണ്ണിലുണ്ണി'യായ ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. പേരുപോലെ പുറമെ ഒരു ഡ്രാഗണ്‍ന്റെ രൂപമാണെങ്കില്‍ ഉള്ള് പോഷകസമൃദ്ധമാണ്. വിറ്റാമിന്‍ സി, പ്രോട്ടീന്‍, ഇരുമ്പ്, മഗ്നീഷ്യം, നിരവധി ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ആരോഗ്യഗുണങ്ങള്‍ അങ്ങനെ ധാരാളം ഉണ്ടെങ്കിലും ചില ദോഷങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ 7 സൈഡ് ഇഫ്ക്ട്‌സ്

ദഹന പ്രശ്‌നങ്ങള്‍

ഡ്രാഗണ്‍ ഫ്രൂട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തേണ്ടതാണ്, എന്നാല്‍ എന്‍ഐഎച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ്, വയറിളക്കം, ദഹനത്തേട്, വയറു വേദന എന്നിവയ്ക്ക് കാരണമാകാമെന്ന് കണ്ടെത്തി. ദഹന പ്രശ്‌നങ്ങള്‍ മുന്‍പ് ഉള്ളവര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

രക്തസമ്മര്‍ദം

ഉയര്‍ന്ന രക്തസമ്മര്‍ദം പെട്ടെന്ന് കുറയ്ക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് മികച്ചതാണ്, നേരെമറിച്ച് കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇത് അപകടമാകാം. ഇത് തലകറക്കം, ക്ഷീണം, അവശത എന്നിവയിലേക്ക് നയിക്കാം.

ശരീരഭാരം കൂട്ടാം

മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി കുറവാണെങ്കിലും അതില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാനും കലോറി കൂട്ടാനും കാരണമാകും. ഇത് ശരീരഭാരം കൂടുന്നതിലേക്ക് നയിക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണത്തിനൊപ്പം കഴിക്കുന്നതാണ് നല്ലത്.

അലര്‍ജി

അപൂര്‍വമാണെങ്കിലും ഡ്രാഗണ്‍ ഫ്രൂട്ട് അലര്‍ജി ഉണ്ടാക്കാം. റിസര്‍ച്ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉണ്ടാകുന്ന അലര്‍ജി ചര്‍മത്തില്‍ ചൊറിച്ചില്‍, തിണര്‍പ്പ്, നീര്‍വീക്കം, ശ്വസതടസം ചില ഗുരുതര സന്ദര്‍ഭങ്ങളില്‍ അപസ്മാരം വരെ ഉണ്ടാകാം.

പ്രമേഹം

ഡ്രാഗണ്‍ ഫ്രൂട്ടില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. പ്രമേഹമുള്ളവരില്‍ അമിതമായി ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്ക് ഉണ്ടാക്കാം. ആരോഗ്യകരമായ കൊഴുപ്പ് അല്ലെങ്കില്‍ പ്രോട്ടീന്‍ റിച്ച് ആയ ഭക്ഷണങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ശ്രദ്ധിക്കുക.

മരുന്നുകളോടുള്ള പ്രതികരണം

ചില മരുന്നുകളോട് ഡ്രാഗണ്‍ ഫ്രൂട്ട് പ്രതികരിക്കാം. പ്രത്യേകിച്ച്, രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കഴിക്കുന്ന മരുന്നുകള്‍. ഇത് മരുന്നുകളുടെ ഫലം കുറയ്ക്കാം.

മൂത്രത്തിന്റെ നിറം മാറാം

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ചുവന്ന ഇനം കഴിക്കുന്നത് ചിലപ്പോള്‍ നിങ്ങളുടെ മൂത്രത്തിന് നിറം പിങ്ക് അല്ലെങ്കില്‍ ചുവപ്പാകാന്‍ കാരണമാകും. ഇത് ഗുരുതരമല്ലെങ്കിലും ചില പോഷക അസന്തുലിതാവസ്ഥ ഉണ്ടാക്കാം.

News Now

Summary

Seven Side Effects of Dragon Fruit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates