കട്ടന്‍ കിടുവാണ്; ചായപ്രേമികള്‍ മരണത്തെ തോല്‍പ്പിക്കും, പഠനം 

കൂടുതല്‍ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

ചായപ്രേമിയാണോ? എന്നാലിതാ ഒരു സന്തോഷവാര്‍ത്ത. ചായ കുടിക്കുന്നവരുടെ ആയുസ്സ് കൂടുമെന്നാണ് പുതിയ കണ്ടെത്തല്‍. കൂടുതല്‍ ചായ കുടിക്കുന്നത് മരണസാധ്യത കുറയ്ക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. 

ദിവസവും രണ്ടോ മുന്നോ കപ്പ് കട്ടന്‍ചായ കുടിക്കുന്നവര്‍ക്ക് ചായ കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പത് ശതമാനം മുതല്‍ 13ശതമാനം വരെ മരണ സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. യു കെയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. 

കൂടുതല്‍ ചായ കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെയും അകറ്റിനിര്‍ത്തുമെന്നും പഠനത്തില്‍ പറയുന്നു. ഹൃദ്രേഗം, സ്‌ട്രോക്ക് തുടങ്ങിയവ മൂലമുള്ള മരണം ഒഴിവാക്കാനാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ചായ കുടിക്കുന്നതിനെ ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി കണക്കാക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now