
നിങ്ങൾ ഉറങ്ങുന്നത് മലർന്നാണോ കമിഴ്ന്നാണോ? ആരോഗ്യകരമായ കിടപ്പ് രീതി
ഉറങ്ങാൻ ഏറ്റവും ആരോഗ്യകരമായ പൊസിഷൻ എപ്പോഴും മലർന്ന് കിടക്കുന്നത്

എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയാൽ മതി എന്നല്ല, ഗുണനിലവാരമുള്ള ഉറക്കം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യമാണ്. അതിൽ പ്രധാനമാണ് ഉറങ്ങാൻ കിടക്കുന്നതിന്‍റെ വശം...
മലര്‍ന്ന് കിടന്നുള്ള ഉറക്കം
ചില പൊസിഷനിൽ കിടന്നാലെ ഉറക്കം കിട്ടൂ എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ... എന്നാൽ ഉറങ്ങാൻ ഏറ്റവും ആരോഗ്യകരമായ പൊസിഷൻ എപ്പോഴും മലർന്ന് കിടക്കുന്നത്. മലർന്ന് കിടന്ന് ഉറങ്ങുന്നത് കഴുത്തിനെയും നട്ടെല്ലിനെയും നിഷ്പക്ഷ സ്ഥാനത്ത് നിർത്തുന്നു. ഇത് കഴുത്തിനും നട്ടെല്ലിനും ഉണ്ടാകുന്ന സമ്മർദ്ദവും വേദനയും കുറയ്ക്കുന്നു. എന്നാൽ വെറും എട്ട് ശതമാനം ആളുകൾ മാത്രമാണ് ഈ പൊസിഷനിൽ ഉറങ്ങുന്നതെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട്.
കമിഴ്ന്ന് കിടന്നുള്ള ഉറക്കം
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും അനാരോഗ്യകരമായ പൊസിഷൻ. ഇത് ഹൃദയാരോഗ്യം മോശമാകാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് രക്തപ്രവാഹത്തിന് തടസമുണ്ടാക്കാൻ സാധ്യതയുണ്ട്. ഹൃദയ പേശികളിലേക്ക് ടിഷ്യൂവിലേക്കുള്ള തുടർച്ചയായ രക്തപ്രവാഹത്തിലുണ്ടാകുന്ന തടസം കോശങ്ങളെ പ്രവർത്തന രഹിതമാക്കും. ഇത് ഹൃദയസംബന്ധമായ ഗുരുതര സങ്കീർണതകളിലേക്ക് എത്തുക്കും.
കൂടാതെ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നെഞ്ചിനെ കംപ്രസ് ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് ഹൃദയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കും. ഇത്തരത്തിൽ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശ്വസനത്തെ പരിമിതപ്പെടുത്തുകയും ഹൃദയത്തിന് ആയാസം വർധിപ്പിക്കുകയും ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉറക്കവും ഹൃദയാഘാതവും
ഉറക്കവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ നിസാരമായി കാണരുത്. പലപ്പോഴും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും ഇത് ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടത്തെ പൂർണമായും തടസപ്പെടുത്തുന്നു. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.
WHAT TO READ NEXT

പിസിഒഎസ് എഡിഎച്ച്ഡിക്ക് കാരണമാകുമോ?
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് മറ്റു ശരീരഭാഗങ്ങളെയും ദോഷകരമായി ബാധിക്കാം. ചിലരിൽ ഈ ശീലം ശ്വാസിക്കാൻ ബുദ്ധമുട്ടുണ്ടാക്കും. ഇത് നട്ടെല്ലിന് അധിക സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



