
ഉഷ്ണം കാരണം ഉറക്കം ശരിയാകുന്നില്ലേ? ചില പൊടിക്കൈകൾ പരീക്ഷിക്കാം
ഉറങ്ങുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം റിലാക്സ് ആകാനും ശരീരം തണുക്കാനും സഹായിക്കും.

വേനൽച്ചൂട് കടുത്തതോടെ ഉറക്കം നഷ്ടപ്പെട്ടവർ നിരവധിയാണ്. കഠിനമായ ഉഷ്ണത്തിന് പുറമെ ഫാൻ ഇടുമ്പോഴുള്ള ചൂടു കാറ്റ് കൂടിയാകുമ്പോൾ ഉറക്കം ഒരിഞ്ച് പോലും അടുക്കില്ല. എന്നാൽ രാത്രി ഉറക്കം തടസ്സപ്പെടാതിരിക്കാൻ ചില ടിപ്സ് നോക്കിയാലോ?
ചൂടു കഠിനമാകുന്ന പകൽ സമയം ജനലുകളും കട്ടിയുള്ള കർട്ടനുകളും ഉപയോഗിച്ച് അടച്ചു സൂക്ഷിക്കുന്നത്. ഇത് ചൂടു കാറ്റ് മുറിയിൽ കയറുന്നത് ഒഴിവാക്കാൻ സഹായിക്കും. വൈകുന്നേരം തുറന്നിടുന്നത് തണുന്ന വായും കയറാനും സഹായിക്കും.
ഉറങ്ങുന്നതിന് മുൻപ് ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരം റിലാക്സ് ആകാനും ശരീരം തണുക്കാനും സഹായിക്കും.
ഫാനിന് ഇടുമ്പോൾ താഴെ ഐസ് ക്യൂബുകൾ അല്ലെങ്കിൽ നല്ല തണുത്ത വെള്ളം നിറച്ച ഒരു ബൗൾ വെക്കുക മുറിയിലെ താപനില കുറയ്ക്കാൻ സഹായിക്കും.
ചൂട് ഉത്പാദിപ്പിക്കുമെന്നതിനാൽ മുറിയിലെ ലൈറ്റുകൾ അണയ്ക്കുന്നത് താപനില കുറയ്ക്കാൻ സഹായിക്കും.
WHAT TO READ NEXT

വെള്ളം കുടിച്ചത് കൂടിപ്പോയി! എങ്ങനെ തിരിച്ചറിയാം?
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം.
കട്ടിയുള്ള ബെഡ്ഷീറ്റുകൾക്ക് പകരം കോട്ടൺ വിരിപ്പുകൾ ഉപയോഗിക്കുക.
പകൽ സമയം ധാരാളം വെള്ളം കുടിക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
തൈര്, മോര്, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവ ശരീരത്തിലെ ചൂട് കുറയ്ക്കാൻ ഉത്തമമാണ്.
രാത്രിയിൽ ലഘുവായ ഭക്ഷണം കഴിക്കുക. എരിവും ചൂടുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ആണ് നല്ലത്. രാത്രിയിൽ ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
How to improve sleep quality in summer.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


