കടയിൽ നിന്ന് വാങ്ങിയ മധുരക്കിഴങ്ങ് ഒറിജിനൽ ആണോ? അറിയാൻ വഴിയുണ്ട്

റോഡാമൈൻ ബി എന്ന രാസവസ്തു ചേർത്ത് മധുരക്കിഴങ്ങുകൾ വിപണിയിൽ എത്താറുണ്ടെന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിൻ്റെ റിപ്പോർട്ട് പറയുന്നു.

Sweet Potato
Sweet PotatoPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :4 മാർച്ച് 2026, 3:22 pm IST

കിഴങ്ങുകളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയതാണ് മധുരക്കിഴങ്ങ്. അവ പുഴുങ്ങിയും വേവിച്ചും പല റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ബീറ്റാ-കരോട്ടിൻ, സ്ലോ റിലീസ് കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്. എന്നാൽ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന മധുരക്കിഴങ്ങ് യഥാർഥമാണോ?

റോഡാമൈൻ ബി എന്ന രാസവസ്തു ചേർത്ത് മധുരക്കിഴങ്ങുകൾ വിപണിയിൽ എത്താറുണ്ടെന്ന് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ വിഭാ​ഗത്തിൻ്റെ റിപ്പോർട്ട് പറയുന്നു. തുണിയിലും പേപ്പറിലും നിറം നൽകാൻ ഉപയോ​ഗിക്കുന്ന ഒരു സിന്തറ്റിക് കെമിക്കൽ ഡൈ ആണ് റോഡാമൈൻ ബി. ഇവ ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നത് അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും അർബുദകാരിയുമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടുണ്ട്.

മധുരക്കിഴങ്ങ് ഒറിജിനൽ ആണോ എന്ന് എങ്ങനെ പരിശോധിക്കാം

  • ഒരു കഷ്ണം പഞ്ഞി എടുത്ത് വെള്ളത്തിലോ എണ്ണയിലോ മുക്കിയ ശേഷം, മധുരക്കിഴങ്ങിന്റെ പുറം തൊലിയിൽ ഉരച്ചു നോക്കുക. യഥാർഥ മധുരക്കിഴങ്ങ് ആണെങ്കിൽ അവയുടെ നിറം മങ്ങില്ല, അതേസമയം കൃത്രിമ നിറം കലർന്നതാണെങ്കിൽ അവയുടെ നിറം മങ്ങും.

  • ഒരു ചെറിയ മധുരക്കിഴങ്ങ് കഷണം മുറിച്ച് വെള്ളത്തിൽ ഇടുക. യഥാർത്ഥ മധുരക്കിഴങ്ങ് അല്പം പാൽനിറത്തിലുള്ള സ്റ്റാർച്ച് പുറത്തുവിടും കൃത്രിമ നിറം ചേർത്തവ വെള്ളത്തിൽ ചുവപ്പോ പിങ്കോ നിറം നൽകും.

  • ഉപ്പ് ചേർക്കാതെ ചെറിയൊരു കഷണം മധുരക്കിഴങ്ങ് വേവിക്കുക. യഥാർഥ മധുരക്കിഴങ്ങിന് നല്ല സുഗന്ധവും സ്വാഭാവിക മധുരവും ഉണ്ടാകും രാസവസ്തുക്കൾ ചേർത്തവയ്ക്ക് കട്ടിയുള്ള ഘടനയോ ഉണ്ടാകാം.

അസാധാരണമായി തിളങ്ങുന്ന ചുവപ്പ് നിറവും അമിതമായി മിനുക്കിയ പുറംചർമവും മുന്നറിയിപ്പുകളാണ്. യഥാർത്ഥ മധുരക്കിഴങ്ങുകൾ അല്പം കരട്ടുള്ളതും സ്വാഭാവിക നിറമുള്ളതുമാകും.

News Now

Summary

How to spote fake sweet potato

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates