30 മിനിറ്റിൽ കടന്നു കൂടുന്നത് 84,000 രോഗാണുക്കൾ, കൈകൾ ശുചിത്വത്തോടെ എങ്ങനെ സംരക്ഷിക്കാം

നമ്മള്‍ പോലുമറിയാതെ ഒരുനൂറായിരം രോഗാണുക്കളെയാണ് നമ്മൾ കൈകളിൽ കൊണ്ടു നടക്കുന്നത്.

washing hands
Hygiene tipsPexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :4 ഒക്ടോബർ 2025, 5:49 pm IST

ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ കഴുകുക എന്നത് ഒരു ശീലത്തിന്റെ ഭാ​ഗമായി ചെയ്യുന്നവരാണ് അധികവും. രോ​ഗാണുക്കൾ ശരീരത്തിലേക്ക് കയറാനുള്ള പ്രധാനപ്പെട്ട ഭാ​ഗമാണ് കൈകൾ. നിസാരമെന്ന് തോന്നാമെങ്കിലും വളരെ ​ഗൗരവുമുള്ള കാര്യമാണ് കൈകളുടെ ശുചിത്വം. കോവിഡ് മഹാമാരിക്കാലത്ത് കൈകളുടെ ശുചിത്വത്തിൽ നമ്മൾ വളരെ ശ്രദ്ധാലുക്കളായിരുന്നുവെങ്കിലും പോകെ പോകെ ആളുകൾ അക്കാര്യം വിട്ടു പോകുന്നുണ്ട്.

നമ്മള്‍ പോലുമറിയാതെ ഒരുനൂറായിരം രോഗാണുക്കളെയാണ് നമ്മൾ കൈകളിൽ കൊണ്ടു നടക്കുന്നത്. ഓരോ 30 മിനിറ്റിലും നമ്മൾ ഏകദേശം 300 പ്രതലങ്ങളിൽ തൊടുകയും ഏകദേശം 84,000 രോഗാണുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

80 ശതമാനത്തോളും അസുഖങ്ങളും കൈ സ്പർശിക്കുന്നതിലൂടെയാണ് പകരുന്നത്. ശരിയായ രീതിയിൽ കൈകൾ കഴുകിയാൽ വയറിളക്കം പോലുള്ള അസുഖം 40 ശതമാനവും ശ്വാസ കോശ സംബന്ധമായുള്ള അസുഖങ്ങൾ 20 ശതമാനം വരെയും കുറയ്ക്കാനും സാധിക്കും.

എങ്ങനെ കൈകൾ കഴുകാം

മിക്ക ആളുകളും വളരെ അലസമായാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോ​ഗിച്ച് 20 സെക്കന്റ് നേരം എങ്കിലും കൈകളുടെ വിരലുകളും നഖങ്ങള്‍ കൈപ്പുറം ഉള്‍പ്പെടെ നന്നായി തിരുമി കഴികണം. ഇത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും.

കൈകൾ എപ്പോഴൊക്കെ കഴുകണം

  • ഭക്ഷണം കഴിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ നന്നായി കഴുകണം. കൈകളിലെ അണുക്കള്‍ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നതിനെ ഇത് തടയും.

  • പാചകം ചെയ്യുന്നതിന് മുന്‍പ് നിര്‍ബന്ധമായും കൈകള്‍ ശുചിയാക്കിയിരിക്കണം.

  • മുറിവുകള്‍ ചികിത്സക്കുന്നതിനിടെയോ മരുന്ന കഴിക്കുന്നതിന് മുന്‍പോ കൈകള്‍ നന്നായി കഴുകിയിരിക്കണം.

  • രോഗി പരിചരിക്കുമ്പോഴും കൈകള്‍ കഴുകണം സൂക്ഷിക്കണം. ചുമ, തുമ്മല്‍ തുടങ്ങിയ അവസ്ഥ ഉള്ളപ്പോഴും കൈകള്‍ നന്നായി കഴുകണം. കാരണം രോഗണുക്കൾ കൈകള്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കും പകരാന്‍ സാധ്യതയുണ്ട്.

  • ശൗചാലയം ഉപയോഗിച്ച ശേഷവും വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചതിന് ശേഷവും കൈകള്‍ നന്നായി കഴുകണം.

News Now

Summary

Hygiene tips: How to wash hands properly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates