
വോട്ട് ചെയ്ത വിരലിലെ തൊലി പൊളിഞ്ഞു, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടർ
പള്ളുരുത്തി പിഡി റോഡിൽ തട്ടാപറമ്പിൽ ടിവി സനൽ ബാബുവാണ് പരാതിക്കാരൻ.

കൊച്ചി: വോട്ട് ചെയ്ത സമയത്ത് വിരലിൽ വരച്ച മഷി ആരോഗ്യപ്രശ്നമുണ്ടാക്കിയെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വോട്ടറുടെ പരാതി. പള്ളുരുത്തി പിഡി റോഡിൽ തട്ടാപറമ്പിൽ ടിവി സനൽ ബാബുവാണ് പരാതിക്കാരൻ.
വോട്ട് ചെയ്തപ്പോൾ മഷി പുരട്ടിയ വിരലിന്റെ ഭാഗത്ത് രണ്ട് ദിവസത്തിന് ശേഷം ചെറിച്ചിലും വേദനയും അനുഭവപ്പെടുകയും അടുത്ത ദിവസം വിരലിലെ തൊലി പൊളിഞ്ഞു പോവുകയും ചെയ്തുവെന്ന് ബാബു പരാതിയിൽ പറയുന്നു.
വിരൽ പൊള്ളലേറ്റ പോലെ വികൃതമായി. അതോടൊപ്പം വേദനയും നീറ്റലും കൂടി. സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. എന്നാൽ മരുന്ന് അവിടെയില്ലാത്തതിനാൽ, പുറമേ നിന്ന് വാങ്ങാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
അതിനാൽ വോട്ട് ചെയ്തതിന്റെ പേരിൽ തനിക്കുണ്ടായ പരിക്ക് ചികിത്സക്കുന്നതിന് നടപടി വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സനൽ ബാബു ജില്ലാ കലക്ടർക്ക് പരാതി നൽകി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Ink used for state assembly election voting made skin health issues, complaint
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഇടുക്കിയിൽ മണ്ണിടിച്ചിലില്‍ രണ്ടു മരണം; വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്


