
'പിത്തദോഷം ബാലൻസ് ചെയ്യാൻ കാപ്പി ഒഴിവാക്കി, രാവിലെ കുതിർത്ത ഉണക്കമുന്തിരിയാണ് കഴിക്കുന്നത്'
ആയുർവേദം അനുസരിച്ച് ശരീരത്തെ മൂന്ന് ദോഷങ്ങളാണ് നിയന്ത്രിക്കുന്നത്- വാതം, പിത്തം, കഫം.

രാവിലെ കുടിച്ചുകൊണ്ടിരുന്ന കാപ്പി ഒഴിവാക്കി, കുതിർത്ത ഉണക്കമുന്തിരി കഴിച്ചു തുടങ്ങിയപ്പോൾ ആരോഗ്യത്തിന് പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്ന് നടി കങ്കണ. തിരക്കിനിടയിലും ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്. ആയുർവേദം പ്രകാരം കങ്കണയുടെ ശരീരം പിത്തഗുണമുള്ളതാണ്. പിത്തദോഷം ബാലൻസ് ചെയ്യാനാണ് കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കിയതെന്ന് താരം പറയുന്നു.
ആയുർവേദം അനുസരിച്ച് ശരീരത്തെ മൂന്ന് ദോഷങ്ങളാണ് നിയന്ത്രിക്കുന്നത്- വാതം, പിത്തം, കഫം. പിത്തദോഷം ചൂട്, ഉപാപചയപ്രവർത്തനം, ദഹനം ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പിത്തദോഷത്തിന്റെ അസന്തുലനം (imbalance) അസിഡിറ്റി, നെഞ്ചെരിച്ചിൽ, തുടർച്ചയായ ചർമപ്രശ്നങ്ങൾ, അസ്വസ്ഥത, ക്ഷീണം, ശരീരത്തിന്റെ ചൂട് കൂടുക തുടങ്ങിയവയ്ക്ക് കാരണമാകും. പിത്ത ദോഷത്തിന്റെ സന്തുലനം, ശരീരത്തിന് തണുപ്പു നൽകുകയും ജലാംശം ശരീരത്തിൽ നിലനിൽക്കാനും പോഷകങ്ങൾ ലഭിക്കാനും സഹായിക്കുകയും ചെയ്യും.
കുതിർത്ത ഉണക്കമുന്തിരി
ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉണക്കമുന്തിരിക്ക് ആൽക്കലൈസ് ചെയ്യാനും ശരീരത്തെ തണുപ്പിക്കാനുമുള്ള കഴിവുണ്ട്. അമിതമായുള്ള പിത്ത ദോഷത്തെ ശമിപ്പിക്കാൻ ഇത് സഹായിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും ഉദരാരോഗ്യം ലഭ്യമാകാനും സഹായിക്കും. മാത്രമല്ല, ഇത് അസിഡിറ്റി കുറച്ച് വയറ്റിലെ അസ്വസ്ഥതകൾ അകറ്റാനും സഹായിക്കും. ഉണക്കമുന്തിരിയിൽ ഇരുമ്പും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. ഉണക്കമുന്തിരി കുതിർക്കുക വഴി പോഷകങ്ങളുടെ ആഗിരണം വർധിക്കുമെന്നും ആയുർവേദം പറയുന്നു.
കാപ്പി പിത്തദോഷം കൂട്ടും
ആയുവേദം പ്രകാരം പിത്തദോഷമുള്ളവർക്ക് കാപ്പി ഒരു നല്ല പാനീയമല്ല. കാപ്പി അസിഡിറ്റി കൂട്ടുകയും നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ശരീരത്തിൽ നിർജ്ജലീകരണം, ഊർജ്ജമില്ലായ്മ, സ്വാഭാവികമായ ദഹനത്തിന്റെ അസന്തുലിതാവസ്ഥ എന്നിവയ്ക്കും കാരണമാകുന്നു.
WHAT TO READ NEXT

ആയുർവേദം കഴിക്കുമ്പോൾ പഥ്യം നോക്കണോ? ഡോക്ടറുടെ കുറിപ്പ്
അസിഡിറ്റിയും ചൂടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉളളവർ കഫീനിന്റെ അളവ് കുറയ്ക്കുന്നത് നല്ലതായിരിക്കും. ഉണക്കമുന്തിരിയാകട്ടെ നാഡീവ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കാതെ തന്നെ ഊർജം നിലനിർത്താൻ സഹായിക്കും. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കാപ്പി കുടിക്കുന്നതിനു പകരം ഇടയ്ക്ക് പോഷകങ്ങൾ ധാരാളമടങ്ങിയ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Kangana Ranaut diet secrete
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



