
താമര തണ്ട് റെസിപ്പി; രുചിയിലും ആരോഗ്യത്തിലും കിടിലൻ
ഇരുമ്പിന്റെയും കോപ്പറിന്റെയും അംശം ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തും.

താമര തണ്ട് ഉപയോഗിച്ച് രുചികരമായ ഒരുപാട് റെസിപ്പികളുണ്ട്. രുചി പോലെ തന്നെ അവയ്ക്ക് ആരോഗ്യഗുണങ്ങളും നിരവധിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകൾ ദഹനത്തിന് മികച്ചതാണ്. മലബന്ധത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഇവ മലവിസർജ്ജന പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ന്യൂട്രീഷണിസ്റ്റുകൾ പറയുന്നു.
ഇരുമ്പിന്റെയും കോപ്പറിന്റെയും അംശം ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തും. ഇത് വിളർച്ച കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവയവങ്ങളിൽ ഓക്സിജൻ ഫലപ്രദമായി എത്താനും സഹായിക്കുന്നു.
താമര തണ്ടില്‍ ഉള്ള പൊട്ടാസ്യം ശരീരത്തിലെ ദ്രാവകങ്ങൾക്കിടയിൽ ശരിയായ ബാലൻസ് ഉറപ്പാക്കുകയും രക്തത്തിലെ സോഡിയത്തെ പ്രതിരോധിക്കുകയും ചെയ്യും. പൊട്ടാസ്യം രക്തക്കുഴലുകളെ അയയ്ക്കുകയും രക്തയോട്ടം വർധിപ്പിച്ച് ഹൃദയത്തിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Lotus root recipe and health benefits
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


