
ശരീരവീക്കം കുറയ്ക്കാൻ ബെസ്റ്റ്, ഓലിവ് ഓയിൽ അമിതവണ്ണമുള്ളവർക്ക് വില്ലൻ!
ഒലിവ് ഓയിൽ അടങ്ങിയ ഫിനോളിക് ആസിഡ് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ഇക്കാലത്ത് നമ്മളിൽ പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വിട്ടുമാറാത്ത ശരീര വീക്കം. സമ്മർദം, മോശം ഭക്ഷണക്രമം, കുടൽ പ്രശ്നങ്ങൾ, മോശം ജീവിതശൈലി എന്നിവ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കാം. ശരീരവീക്കം ഒഴിവാക്കാൻ നമ്മുടെ ഭക്ഷണക്രമത്തിൽ ഒറ്റ ചേരുവ ചേർത്താൽ മതിയാകും, ഒലിവ് ഓയിൽ.
ഒലിവ് ഓയിൽ അടങ്ങിയ ഫിനോളിക് ആസിഡ് ശരീരവീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിലെ സ്വാഭാവിക വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററികളായി പ്രവർത്തിക്കുന്നു. ഇതിന് പാർശ്വഫലങ്ങൾ ഇല്ലെന്ന് വിദഗ്ധർ പറയുന്നു. ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കൾ കാലക്രമേണ നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും.
ഒലിവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങൾ
ഹൃദയാരോഗ്യം
ഒലിവ് ഓയിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന ഹൃദയ സംരക്ഷണ പോളിഫെനോളുകൾ കൊണ്ട് സമ്പന്നമാണ്. പതിവായി ഒലിവ് എണ്ണ ഡയറ്റിൽ ചേർക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
കുടലിന്റെ ആരോഗ്യം
ഒലിവ് ഓയിൽ ദഹനത്തെ സഹായിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കുടലുമായി ബന്ധപ്പെട്ട വീക്കം ശമിപ്പിക്കാനും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്റിഓക്‌സിഡന്റുകൾ
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി, പോളിഫെനോൾസ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഒലിവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നാൽ വിട്ടുമാറാത്ത വീക്കം കുറയുകയും മൊത്തത്തിൽ മികച്ച പ്രതിരോധ സംവിധാനം ഉണ്ടാകുകയും ചെയ്യും.
ഒലിവ് ഓയിൽ ദിവസവും കുടിക്കുന്നത് ശരീരഭാരം വർധിപ്പിക്കുമോ?
ശരീരത്തിലും കുടലിലും കടുത്ത വീക്കം അനുഭവിക്കുന്ന ആളുകൾക്കുള്ളതാണ് ഈ മാർഗം. ഇതിൽ കലോറി കൂടുതലായതിനാൽ, ഇത് കഴിക്കുന്നതിന് മുൻപും ശേഷവും നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

Summary
Olive Oil Help Relieve Chronic Inflammation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



