ജെൻ സി വെളിച്ചെണ്ണ ഒഴിവാക്കി ഒലീവ് ഓയിൽ തിരഞ്ഞെടുക്കുന്നു, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ച് ജെൻ സി തലമുറയിൽ, ഒലീവ് ഓയിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി കാണുന്നു.

മലയാളികളുടെ ഭക്ഷണസംസ്കാരം പരിശോധിച്ചാൽ വെളിച്ചെണ്ണയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. തേങ്ങ ഉണങ്ങി, കൊപ്ര ആട്ടി എടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് പ്രത്യേക രുചിയും മണവുമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ച് ജെൻ സി തലമുറയിൽ, ഒലീവ് ഓയിൽ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി കാണുന്നു.
ഫിറ്റ്നസ്, ഹൃദയാരോഗ്യം, ശരീരഭാര നിയന്ത്രണം, സോഷ്യൽ മീഡിയയിലെ ആരോഗ്യ ട്രെൻഡുകൾ, ഡോക്ടർമാരുടെയും ഡയറ്റീഷ്യൻമാരുടെയും നിർദേശങ്ങൾ എന്നിവയാണ് ഈ മാറ്റത്തിന് പ്രധാന കാരണങ്ങൾ.
WHAT TO READ NEXT

രുചിയുടെ പിന്നിലെ അപകടം; കുഴിമന്തി എപ്പോൾ വിഷമാകും?
എന്തുകൊണ്ടാണ് യുവാക്കൾ ഒലീവ് ഓയിൽ കൂടുതൽ തിരഞ്ഞെടുക്കുന്നു
ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള കൂടുതൽ ബോധവൽക്കരണം
പുതുതലമുറ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നു. ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന മോണോഅൺസാച്ചുറേറ്റഡ് ഫാറ്റ് (MUFA) ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഫിറ്റ്നസ് ജീവിതശൈലിയുടെ വളർച്ച
പുതുതലമുറയ്ക്കിടയിലെ ഭക്ഷണരീതിയിലും വ്യത്യാസം വന്നു. ജിമ്മിൽ പോകുന്നവരും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരും സാലഡുകൾ, ഗ്രിൽ ചെയ്ത ഭക്ഷണങ്ങൾ, പാസ്ത, സാൻഡ്വിച്ച് തുടങ്ങിയവയിൽ ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് കൂടുതലാണ്.
മെഡിറ്ററേനിയൻ ഡയറ്റിന്റെ ജനപ്രീതി
ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണരീതികളിലൊന്നായി അറിയപ്പെടുന്ന Mediterranean Diet-ൽ ഒലീവ് ഓയിൽ പ്രധാന ഘടകമാണ്. സോഷ്യൽ മീഡിയയിലൂടെയും ആരോഗ്യവിദഗ്ധരിലൂടെയും ഇതിനെക്കുറിച്ചുള്ള അറിവ് വ്യാപകമായി ലഭിച്ചതോടെ കേരളത്തിലും ഇതിന്റെ ഉപയോഗം വർധിച്ചു.
കൊളസ്ട്രോൾ നിയന്ത്രണത്തെക്കുറിച്ചുള്ള ധാരണ
ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് LDL (മോശം കൊളസ്ട്രോൾ) കുറയ്ക്കാനും HDL (നല്ല കൊളസ്ട്രോൾ) നിലനിർത്താനും സഹായിക്കാമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഓൺലൈൻ ഷോപ്പിങ്ങിൻ്റെ സ്വാധീനം
മുമ്പ് ഒലീവ് ഓയിൽ എളുപ്പത്തിൽ ലഭിക്കാറില്ലായിരുന്നു. ഇന്ന് സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വിവിധ ബ്രാൻഡുകൾ ലഭ്യമായതിനാൽ ഉപയോഗം വർധിച്ചിട്ടുണ്ട്.
ഒലീവ് ഓയിൽ (OLIVE OIL)
ഒലീവ് മരത്തിന്റെ പഴങ്ങളിൽ നിന്നാണ് ഒലീവ് ഓയിൽ ഉൽപാദിപ്പിക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമായ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (MUFA) ആണ്. കൂടാതെ പോളിഫിനോളുകൾ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ നിരവധി ജൈവസജീവ ഘടകങ്ങളും ഇതിലുണ്ട്.
ഒലീവ് ഓയിലിൻ്റെ ആരോഗ്യഗുണങ്ങൾ
ഹൃദയാരോഗ്യത്തിന് മികച്ചത്
ഓലീവ് ഓയിൽ പതിവായി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ ഉൾപ്പെടുത്തിയ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടർന്നവരിൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത ഏകദേശം 31 ശതമാനം വരെ കുറവാണെന്ന് ഗവേഷകർ പറയുന്നു.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം നല്ല കൊളസിട്രോൾ സംരക്ഷിക്കാനും ഓലീവ് ഓയിലിലെ സംയുക്തങ്ങൾ സഹായിക്കും. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മികച്ചതാണെന്ന് പഠനങ്ങളിൽ പറയുന്നു.
തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണകരം
വർജിൻ അല്ലെങ്കിൽ എക്സ്ട്രാ വർജിൻ ഒലീവ് ഓയിൽ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമശക്തിയും ശ്രദ്ധയും വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. പ്രായാധിക്യത്തിൽ ഓർക്കുറവു സാധ്യത കുറയാനും ഇത് സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹ സാധ്യത കുറയ്ക്കുന്നു
ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ട് നടത്തിയ നിരവധി പഠനങ്ങൾ ഒലീവ് ഓയിൽ അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണരീതി രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യുമെന്ന് സൂചിപ്പിക്കുന്നു.
ശരീരത്തിലെ വീക്കം കുറയ്ക്കാം
വിട്ടുമാറാത്ത ശരീരവീക്കം പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകാം. ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകളും മറ്റ് ആൻ്റിഓക്സിഡൻ്റുകളും ശരീരത്തിലെ ഇൻഫ്ലമേഷൻ മാർക്കറുകളായ CRP, IL-6 എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് മെറ്റാ-അനാലിസിസ് പഠനങ്ങൾ സൂചിപ്പിക്കുന്നു.
WHAT TO READ NEXT

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Olive oil vs Coconut oil, Health Benefits of Olive Oil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





