താരനും മുടികൊഴിച്ചിലും അലട്ടുന്നുണ്ടോ? ഉള്ളികൊണ്ട് ചില പൊടികൈകൾ

താരനും മുടികൊഴിച്ചിലും അകറ്റാനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് താരനും മുടികൊഴിച്ചിലും. എന്നാൽ ഇതിനുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. 

• മുടിയുടെ വളർച്ചയ്ക്ക് സൾഫർ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഉള്ളിയാകട്ടെ സൾഫറിന്റെ കലവറയും. അഞ്ചോ ആറോ ഉള്ളിയെടുത്ത് തൊലികളഞ്ഞ ശേഷം ബ്ലെൻഡ് ചെയ്തെടുക്കാം. ഇതിൽ നിന്ന് ഒരു തുണിയോ അരിപ്പയോ ഉപയോഗിച്ച് നീര് വേർതിരിക്കാം. ഈ നീര് തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്തശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. 

• ‌ഉള്ളി നീരും വെളിച്ചെണ്ണയും കൂടി യോജിപ്പിച്ച് തലയോട്ടിയിലും മുടിയുടെ അറ്റത്തും പുരട്ടാം. ഇതിനുശേഷം മുടി തുണികൊണ്ട് പൊതിയാം. ഒരു രാത്രി ഇങ്ങനെ വച്ചതിനുശേഷം പിറ്റേന്ന് കഴുകിക്കളയാം. ഒരു സ്പൂൺ തേൻ ചേർത്താൽ ഉള്ളിയുടെ മണം ഒഴിവാക്കാം.

• മൂന്നോ നാലോ ഉള്ളിയും ചെമ്പരത്തിയും ചേർത്ത് നന്നായി അരച്ചെടുത്തശേഷം ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഈ നീര് കാച്ചിയ വെളിച്ചെണ്ണയ്ക്കൊപ്പവും തലയിൽ പുരട്ടാം. 

• കറ്റാർവാഴയുടെ നീരും ഉള്ളിനീരും തുല്യ അളവിൽ എടുത്ത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം. കറ്റാർവാഴ നീരില്ലെങ്കിൽ ജെൽ ഉപയോഗിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now