'എത്ര കഴിച്ചാലും വിശപ്പിന് മാത്രം ഒരു കുറവുമില്ല!' തമാശയല്ല, ഇതാണ് കാര്യം

ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോ​ഗ്യം മോശമാകാനും കാരണമാകും

ഇടയ്ക്കിടെയുള്ള വിശപ്പിന് പിന്നില്‍ നിരവധി കാരണങ്ങള്‍
Edited by :Anju
Last Updated :28 ഫെബ്രുവരി 2024, 4:56 pm IST

എത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നില്ല. അതുകൊണ്ട് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കണം. ഇങ്ങനൊരു തോന്നൽ തോന്നുവെങ്കിൽ അത് അത്ര നിസാരമല്ല. ഇടയ്ക്കിടെയുള്ള ഈ കഴിപ്പ് നിങ്ങളുടെ ശരീരഭാരം കൂട്ടാനും ആരോ​ഗ്യം മോശമാകാനും കാരണമാകും. ഇങ്ങനെ ഇടയ്ക്കിടെ വിശപ്പ് തോന്നാൽ പലകാരണങ്ങളുണ്ടാകും.

Story image

രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നതിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് അമിത വിശപ്പ്. പതിവായി രക്ത പരിശോധന നടത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണത്തിലെ പ്രോട്ടീൻ, ഫൈബർ എന്നിവയുടെ അഭാവം. ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞുവെന്ന തോന്നൽ ഉണ്ടാവാൻ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വ്യായാനം പോലുള്ള ശരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പാൾ ശരീരത്തിൽ ധാരാളം കലോറി ആവശ്യമാണ്.

Story image

പലപ്പോഴും ദാഹവും വിശപ്പും തമ്മിൽ തിരിച്ചറിയാതെ വരാനിടെയുണ്ട്. ദാഹം തോന്നിയാലും വിശപ്പാണെന്ന് കരുതി എന്തെങ്കിലും കഴിക്കും. ഇത്തരം സാഹചര്യത്തിൽ കുറച്ചു വെള്ളം കുടിച്ചു നോക്കൂ. മികച്ച കലോറി ഫ്രീ പരിഹാരം കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണം കഴിക്കുമ്പോൾ പരമാവധി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണം വേ​ഗത്തിൽ കഴിക്കുന്ന ശീലം വയറു നിറഞ്ഞതായി തോന്നിക്കില്ല. അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കാനും അമിതഭാരമുണ്ടാകാനും കാരണമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now