
പാക്കറ്റ് പാൽ തിളപ്പിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും.

പാക്കറ്റ് പാൽ ഇപ്പോഴും തിളപ്പിച്ചാണോ കുടിക്കുന്നത്? നേരത്തെ പ്രാദേശികമായി വീടുകളിൽ നിന്ന് നേരിട്ടു വാങ്ങുന്ന പശുവിൻ പാലിൽ ധാരാളം ബാക്ടീരിയയകളും സൂഷ്മജീവികളും അടങ്ങിയിരുന്നു. ഇവയെ നിർവീര്യമാക്കാൻ പാൽ തിളപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇന്ന് പാക്കറ്റ് പാലുകളെയാണ് മിക്ക ആളുകളും ആശ്രയിക്കുന്നത്. പാസ്ചറൈസേഷൻ ചെയ്തു വരുന്ന പാക്കറ്റ് പാൽ തിളപ്പിക്കേണ്ട ആവശ്യമില്ല.
എന്താണ് പാസ്ചറൈസേഷൻ
ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി, കോക്സിയെല്ല, ലിസ്റ്റീരിയ, കാംപിലോബാക്റ്റർ എന്നിവയുൾപ്പെടെയുള്ള മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാൻ ഒരു നിശ്ചിത സമയത്തേക്ക് ഉയർന്ന താപനിലയിൽ പാൽ ചൂടാക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാക്ക് ചെയ്ത പാൽ ആദ്യമേ തന്നെ പാസ്ചറൈസ് ചെയ്തതാണ് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനും പാലിന്റെ ആയുസ് വർധിപ്പിക്കാനും ഈ പ്രക്രിയ സഹായിക്കും.
അതിനാല്‍ ശരിയായി സംഭരിച്ച് പാക്ക് ചെയ്ത പാസ്ചറൈസ്ഡ് പാൽ തിളപ്പിക്കാതെ നേരിട്ട് കുടിക്കുന്നത് സുരക്ഷിതമാണ്. ഈ പാൽ വീണ്ടും തിളപ്പിച്ചാലും പ്രത്യേകിച്ച് ഗുണൊന്നും ലഭിക്കില്ലെന്ന് മാത്രമല്ല പാലിന്റെ പോഷകഗുണം കുറയ്ക്കാനും ഇത് കാരണമാകും. പാസ്ചറൈസ് ചെയ്ത പാൽ 100 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ 10 മിനിറ്റിലധികം തിളപ്പിക്കുമ്പോൾ വിറ്റാമിൻ ബി 2, ബി 3, ബി 6, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെ പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയും.
കൂടുതല്‍ നേരം തിളപ്പിച്ചാൽ വിറ്റാമിൻ ഡിയുടെ അളവും കുറയും. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയാൻ ഇടയാക്കും. അതല്ല, പാല്‍ ചൂടോടെ കുടിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ പാല്‍ ചൂടാക്കി മാത്രം കുടിക്കാം. തിളപ്പിക്കേണ്ടതില്ല.
പലതരം പാൽ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
കൊഴുപ്പു കുറഞ്ഞ പാല്‍ മിതമായ രീതിയില്‍ മാത്രം ചൂടാക്കു. ഇത് പാലില്‍ അടങ്ങിയ പ്രോട്ടീന്‍ നഷ്ടമാകാതെ സംരക്ഷിക്കും.
ആല്‍മണ്ട് മില്‍ക്, സോയ മില്‍ക് എന്നിവ തിളപ്പിക്കാന്‍ പാടില്ല. ചൂടാക്കുന്നത് പാലിന്റെ പോഷകഗുണവും രുചിയും നഷ്ടപ്പെടാന്‍ കാരണമാകും.
ലാക്ടോസ് നിര്‍ജീവമായ പാല്‍ ചെറുതായി തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ലാക്ടോസ് എന്‍സൈമുകള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
should pack milk need to boil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




