
മെഡിറ്റേഷൻ ചെയ്താലും കിട്ടാത്ത മാനസിക സന്തോഷം, ഈ കുഞ്ഞ് ശീലങ്ങളിലൂടെ കിട്ടും
സ്ലീപ്പിങ് ടെക്നിക്കുകൾ, സപ്ലിമെൻ്റുകൾ, ചെലവേറിയ ചികിത്സകൾ, പുതിയ ജീവിതശൈലി തുടങ്ങിയ ആശയങ്ങളിലാണ് ഇവയൊക്കെ ചെന്നെത്തുക.

ഉണർന്നിരിക്കുന്ന ഓരോ നിമിഷവും മാനസികസമ്മർദങ്ങൾ നിറഞ്ഞ കാലഘട്ടമാണിത്. മാനസികാരോഗ്യമാണെല്ലോ പ്രധാനം, അതുകൊണ്ട് തന്നെ രാവിലെ എഴുന്നേൽ മെഡിറ്റേഷൻ, ദിവസവും അരമണിക്കൂർ വ്യായാമം, രണ്ട്-മൂന്ന് ലിറ്റർ വെള്ളം അങ്ങനെ എല്ലാം ചെയ്താലും മനസ്സിന് സംതൃപ്തി കണ്ടെത്താനോ സമ്മർദം കുറയ്ക്കാനോ പലപ്പോഴും നമ്മൾ പാടുപെടാറുണ്ട്.
സ്ലീപ്പിങ് ടെക്നിക്കുകൾ, സപ്ലിമെൻ്റുകൾ, ചെലവേറിയ ചികിത്സകൾ, പുതിയ ജീവിതശൈലി തുടങ്ങിയ ആശയങ്ങളിലാണ് ഇവയൊക്കെ ചെന്നെത്തുക. ഇതൊക്കെ ആവശ്യമാണ് അനുയോജ്യമായ സമയത്ത് മാത്രം. അതിനും മുൻപ് നമ്മൾക്ക് ചെയ്യാവുന്ന ചില കുഞ്ഞു കുഞ്ഞു കാര്യങ്ങളുണ്ട്.
വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന കുഞ്ഞു ശീലങ്ങൾ
തിരക്കുപിടിച്ച ജീവിതത്തിനിടെ നമ്മുടെ മാനസികാരോഗ്യം തിരിച്ചു ട്രാക്കിലെത്തിക്കാൻ സെൽഫ് കെയർ, മൈൻഡ്ഫുൾനെസ് എന്നിവയ്ക്ക് സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. സെൽഫ് കെയർ, മൈൻഡ്ഫുൾനെസും നിറഞ്ഞ ദൈനംദിനമുള്ള ചെറിയ ശീലങ്ങളിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് പഠനങ്ങൾ പറയുന്നു. അതിൽ ദിവസവുമുള്ള ചെറിയ വൈകുന്നേര നടത്തം മുതൽ സുഹൃത്തുക്കളെ അല്ലെങ്കിൽ അടുപ്പമുള്ളവരെ കെട്ടിപ്പിടിക്കുന്നതു വരെ ഉൾപ്പെടുന്നു. ഇവയൊന്നും പുറമെ ആരോഗ്യത്തിന് എന്ത് മാറ്റം കൊണ്ടുവരുമെന്ന് ചിന്തിക്കാമെങ്കിലും പഠനങ്ങൾ നേരെ തിരിച്ചാണ് പറയുന്നത്.
നടത്തം പരിഗണിക്കാം
വെറും 15 മിനിറ്റ് നടത്തം, ദിവസം മുഴുവൻ ഏകാഗ്രതയും ഊർജ്ജവും വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഓർമശക്തി, വൈജ്ഞാനികത, ഭാഷ അല്ലെങ്കിൽ സംസാരം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിൻ്റെ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വ്യായാമം നിയന്ത്രിക്കുമെന്ന് എംആർഐ സ്കാനുകൾ സൂചിപ്പിക്കുന്നു.
ജേണലിങ്
ദിവസവും നന്ദി പ്രകടിപ്പിക്കുന്നത് സന്തോഷവും പോസിറ്റീവ് വികാരങ്ങളും വർധിപ്പിക്കും. ഉറക്കം മെച്ചപ്പെടുത്താനും വിഷാദത്തിൻ്റെയും ഉത്കണ്ഠയുടെയും അളവു കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം തെളിയിക്കുന്നു.
അതുപോലെ നന്ദി പ്രകടിപ്പിച്ചു കൊണ്ട് ജേണലിങ് ചെയ്യുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ ചെലവേറിയ കാര്യമല്ല.
ശാരീരിക സ്പർശം
ആലിംഗനം, ഹസ്തദാനം, മസാജ് എന്നിവ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ശരീരവേദന, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും കഴിയുമെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതുപോലെ ക്രിയേറ്റീവ് ആയി നിങ്ങളുടെ കൈകൾ കൊണ്ട് ചെയ്യുന്ന കാര്യങ്ങളും സമ്മർദം കുറയ്ക്കും. വരയ്ക്കുക, മൺപാത്രങ്ങൾ നിർമിക്കുക, ക്രാഫ്റ്റ് ചെയ്യുക പോലുള്ളവ കോർട്ടിസോൾ കുറയ്ക്കാനും ശാന്തത വർധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
തണുത്തവെള്ളത്തിലെ കുളി
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് എൻഡോർഫിനുകൾ പുറത്തുവിടാൻ സഹായിക്കുമെന്ന് 2007ൽ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ഒരു ആന്റിഡിപ്രസന്റ് ഫലമുണ്ടാക്കും. ഇതിലൂടെ നിങ്ങളുടെ ശരീരം ചൂട് സംരക്ഷിക്കാൻ ശ്രമിക്കുകയും, രക്തയോട്ടം സജീവമാവുകയും ചെയ്യുന്നു. ഇത് നല്ലൊരു ഊർജ്ജം കിട്ടാൻ സഹായിക്കും.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
small daily habits can reduce stress, boost happiness and help you feel like yourself again
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




