
ഒറ്റയടിക്ക് ഒരു പാക്കറ്റ് ചിപ്സ്! അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലാതാക്കും, പഠനം
അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുമെന്ന് കണ്ടെത്തി.

സമയം ലാഭിക്കാൻ റെഡി-ടു-ഈറ്റ് വിഭവങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇന്ന് വലിയ രീതിയിൽ കൂടി. ഇതടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇപ്പോഴിതാ ഇവ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവിനെയും ബാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ഗവേഷകർ.
വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, മധുരപാനീയങ്ങൾ, സോഡകൾ, റെഡി-ടു-ഈറ്റ് മീലുകൾ, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിൽ പെടുന്നതാണ്. 2,100 പേർ പങ്കെടുത്ത പഠനത്തിൽ കോഗ്നിറ്റീവ് പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ഭക്ഷണരീതിയും നിരീക്ഷിച്ചു.
പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും തീരുമാനമെടുക്കുന്നതിലെ വേഗത, ദൈനംദിന ജോലികൾ എന്നിവയെ പിന്തുണയ്ക്കുന്ന മാനലിക കഴിവുകൾ എന്നിവ വിലയിരുത്തി. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഡയറ്റിന്റെ പ്രധാനഭാഗമായിരുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കുറയുന്നതായി ഗവേഷകർ നിരീക്ഷിച്ചു. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം 10 ശതമാനം (ഏകദേശം ഒരു ദിവസം ഒരു പാക്കറ്റ് ചിപ്‌സ് ) കൂടുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
WHAT TO READ NEXT

പാനി പൂരി വേനൽക്കാലത്ത് കഴിക്കുന്നത് സുരക്ഷിതമോ?
അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിന് ചേർക്കുന്ന അഡിറ്റീവുകള്‍, എമല്‍സിഫയറുകള്‍, മറ്റ് വ്യാവസായിക ചേരുവകള്‍ ഭക്ഷണത്തിന്റെ രുചിയും ഘടനയും തന്നെ മാറ്റാം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു പലപ്പോഴും വൈജ്ഞാനിക തകർച്ചയുടെ ആദ്യകാല അപകടങ്ങളിലൊന്നാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ക്രമേണയുണ്ടാകുന്ന ഇടിവ് പെട്ടെന്ന് ശ്രദ്ധയിൽപ്പെടണമെന്നില്ല. ഇത് പിന്നീട് ആരോഗ്യ സങ്കീർണതകൾ ഉണ്ടാക്കാമെന്നും അൽഷിമേഴ്സ് അസോസിയേഷൻ ജേണലിൽ പറയുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Chips today, fog tomorrow? Study links processed foods to waning focus
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



