'ഉറങ്ങുമ്പോൾ തലച്ചോര്‍ ഷട്ട്ഡൗണ്‍ ആകും'; ഉറക്കത്തെ ചുറ്റിപറ്റിയുള്ള ചില മിത്തുകള്‍

ഉറക്കം കുറഞ്ഞാല്‍ അതിന് പിന്നാലെ നിരനിരയായി പ്രമേഹം, വിഷാദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ വരാന്‍ സാധ്യതയുണ്ട്

SLEEP
ഉറക്കത്തെ ചുറ്റിപറ്റിയുള്ള ചില മിത്തുകള്‍
Last Updated :26 October 2024, 5:58 pm IST

News Now

ആരോഗ്യമുള്ള ജീവിതം നയിക്കേണ്ടതിന് ഉറക്കം എത്ര പ്രധാനമാണെന്ന് നമ്മള്‍ക്ക് അറിയാം. അമിതമായി ഉറങ്ങുന്നതും ഉറക്കമില്ലായ്മയും ആരോഗ്യത്തിന് ഹാനികരമാണ്. ഉറക്കം കുറഞ്ഞാല്‍ അതിന് പിന്നാലെ നിരനിരയായി പ്രമേഹം, വിഷാദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ വരാന്‍ സാധ്യതയുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഉറക്കവുമായി ബന്ധപ്പെട്ട് നിരവധി മിത്തുക്കള്‍ നമ്മള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്...

1ഉറക്കത്തില്‍ തലച്ചോര്‍ 'ഷട്ട്ഡൗണ്‍' ആകും

ഉറക്കത്തിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്

ഉറക്കത്തിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്

ഉറക്കത്തിലും നമ്മുടെ തലച്ചോര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന് തെളിവാണ് ശ്വാസോച്ഛ്വാസം പോലുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. ഉറക്കത്തില്‍ സ്വപ്‌നങ്ങള്‍ കാണുന്നതും മസ്തിഷ്‌ക തരംഗങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നതു മൂലമാണ്. ഉറക്കത്തിന്റെ ഓരോ ഘട്ടത്തിലും മസ്തിഷ്‌കം പ്രത്യേക തരംഗങ്ങളും ന്യൂറോണ്‍ പ്രവര്‍ത്തനങ്ങളും പ്രകടിപ്പിക്കുന്നു.

2കണ്ട സ്വപ്നം ഓര്‍മയുണ്ടെങ്കില്‍ നന്നായി ഉറങ്ങി എന്നാണ് അര്‍ത്ഥം

ഉറക്കത്തില്‍ സ്വപ്‌നം കാണുന്ന ശീലം നമ്മള്‍ക്കെല്ലാം ഉണ്ട്.

ഉറക്കത്തില്‍ സ്വപ്‌നം കാണുന്ന ശീലം നമ്മള്‍ക്കെല്ലാം ഉണ്ട്.

ഉറക്കത്തില്‍ സ്വപ്‌നം കാണുന്ന ശീലം നമ്മള്‍ക്കെല്ലാം ഉണ്ട്. എന്നാല്‍ കണ്ട സ്വപ്നം ഓര്‍മയില്‍ ഉണ്ടാവണമെന്നില്ല. ഉറക്കത്തിന്റെ റാപ്പിഡ് ഐ മൂവ്‌മെന്റ് ഘട്ടത്തിലാണ് മിക്കവാറും നമ്മള്‍ സ്വപ്‌നങ്ങള്‍ കാണുന്നത്. എന്നാല്‍ അത് പെട്ടെന്ന് മറന്ന് പോവുകയും ചെയ്യാറുണ്ട്. സ്വപ്നം ഓര്‍മയില്‍ ഉണ്ടാവാന്‍ കാരണം സ്വപ്‌നത്തിന് പിന്നാലെ ഉണരുന്നത് കൊണ്ടാണെന്ന് ഗവേഷകര്‍ പറയുന്നു.

3ഉറക്കത്തില്‍ നടക്കുന്നവരെ എഴുന്നേല്‍പ്പിക്കരുത്

ഉറക്കത്തില്‍ നടക്കുന്നവരെ കണ്ടാല്‍ ചെയ്യേണ്ടത് അവരെ സുരക്ഷിതമാക്കുക എന്നതാണ്

ഉറക്കത്തില്‍ നടക്കുന്നവരെ കണ്ടാല്‍ ചെയ്യേണ്ടത് അവരെ സുരക്ഷിതമാക്കുക എന്നതാണ്

ഉറക്കത്തില്‍ നടക്കുന്നവരെ വിളിക്കുന്നത് അവരില്‍ ഹൃദയാഘാതം ഉണ്ടാകുമെന്ന് സാധാരണമായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഉറക്കത്തില്‍ നടക്കുന്നവരെ കണ്ടാല്‍ ചെയ്യേണ്ടത് അവരെ സുരക്ഷിതമാക്കുക എന്നതാണ്.

4മദ്യം നല്ല ഉറക്കം നല്‍കും

മദ്യപിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും

മദ്യപിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും

മദ്യപിക്കുമ്പോള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വീഴും എന്നതിന്റെ അര്‍ഥം സുഖനിദ്ര എന്നല്ല. മദ്യപിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഇത് ക്രമേണ ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നു.

5വയറു നിറച്ച് കഴിക്കുന്നത് നല്ല ഉറക്കം നല്‍കും

ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം.

വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ദഹനക്കേട്, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ഇത് നിങ്ങളുടെ ഉറക്കിത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates