
ശബ്ദം പരുക്കനാകും, തൊണ്ടയിലെന്തോ കുടുങ്ങിയ തോന്നൽ; ഓറൽ കാൻസർ ലക്ഷണങ്ങൾ
തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം.

വായിലെ സ്ക്വാമസ് കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് ഓറൽ കാൻസർ അഥവാ വായിലെ അർബുദം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ വായുടെ ഉൾഭാഗത്ത് കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
പുകയിലയുടെ ഉപയോഗം, അമിതമായ മദ്യപാനം, ശുചിത്വമില്ലായ്മ, ജനിതകം എന്നിവയെല്ലാം ഓറൽ കാൻസറിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയാണ് പ്രധാനം. ഇത് രോഗമുക്തിയുടെ സാധ്യത വർധിപ്പിക്കാനും മികച്ച ചികിത്സഫലപ്രാപ്തിക്കും സാഹായിക്കും.
ഓറൽ കാൻസർ ലക്ഷണങ്ങൾ ഇവയൊക്കെയാണ്
വായ്പ്പുണ്ണ്
തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്.
ഭക്ഷണം ഇറക്കുമ്പോൾ വേദന
വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോൾ പൊള്ളുന്നതു പോലെ ഒരു തോന്നൽ വരുകയും ചെയ്യാം.
WHAT TO READ NEXT

ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്!
ശബ്ദത്തില്‍ മാറ്റം
വായിലെ കാൻസർ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങൾ ഉച്ചരിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം.
വായ്നാറ്റം
തുടർച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാൻസറിന്റെ ലക്ഷണമാകാം.
ഇളകുന്ന പല്ലുകൾ
ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകൾ വായിലെ കാൻസറിന്റെ ലക്ഷണമാണ്.
WHAT TO READ NEXT

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?
മരവിപ്പ്
വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്.
മുഴകൾ
ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവിൽ വലുതാവുകയും ചെയ്യും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
What are the Symptoms of Oral Cancer
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
