സ്ട്രോക്ക് സാധ്യത ഒഴിവാകാന്‍ ഈ 5 ചുവന്ന പഴങ്ങള്‍

ആന്‍റി-ഓക്സിഡന്‍റുകള്‍ നിറഞ്ഞ ഇവ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

beetroot
Edited by :Anju
Last Updated :29 ഒക്ടോബർ 2024, 3:13 pm IST

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന്‍റെ രണ്ടാമത്തെ കാരണമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഈ 5 ചുവന്ന പഴങ്ങള്‍ സഹായിക്കും. ആന്‍റി-ഓക്സിഡന്‍റുകള്‍ നിറഞ്ഞ ഇവ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു.

1ബീറ്റ്‌റൂട്ട്

Listicle image

രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ ഡയറ്റില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവയില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മികച്ചതാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇവയില്‍ അടങ്ങിയ ആന്റി-ഓക്‌സിഡന്റുകള്‍ ശരീരവീക്കം ഒഴിവാക്കാന്‍ സഹായിക്കും.

2തക്കാളി

Listicle image

രക്തം കട്ടപിടിക്കാതെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു സൂപ്പര്‍ ഫുഡ് ആണ് തക്കാളി. ഇവയിൽ ഉയർന്ന അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിയന്ത്രിക്കാന്‍ സഹായിക്കും. തക്കാളി വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. ഇത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

3റെഡ് ബെല്‍ പെപ്പര്‍

Listicle image

നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് റെഡ് ബെല്‍ പെപ്പര്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി-ഓക്സിഡന്‍റുകള്‍ ശരീരവീക്കവും ഓക്സിഡേറ്റീവ് സമ്മര്‍ദവും കുറയ്ക്കുന്നു. കൂടാതെ ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ കൊളസ്ട്രോളിന്‍റെ അളവു നിയന്ത്രിക്കുന്നു. ഇത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതും ഒഴിവാക്കും.

4റാസ്ബെറി

Listicle image

ഇവയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഒഴിവാക്കും. കൂടാടെ ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റുകള്‍ ഫ്രീ-റാഡിക്കലുകളെ തടയുന്നതിനും സഹായിക്കും.

5തണ്ണിമത്തൻ

Listicle image

തണ്ണിമത്തൻ ഒരു റീഫ്രഷിങ് ട്രീറ്റ് മാത്രമല്ല, സ്ട്രോക്ക് സാധ്യത ഒഴിവാക്കാനും സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് രക്തയോട്ടം വര്‍ധിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ തണ്ണിമത്തനില്‍ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട രക്തയോട്ടത്തിന് ഇത് അനിവാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now