
News Now
'വണ്, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്പത് കൊലപാതകങ്ങള് നടത്തിയെന്ന് എംഎല്എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്ശനം; ദിപ്കെയെ മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കും

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന് ഹാജി ചെയര്മാന്; വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു

പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

കണ്ണുകൾ അമർത്തി തിരുമ്മുന്ന സ്വഭാവമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, നിസാരമെന്ന് തോന്നുന്ന ഈ ശീലം ഭാവിയിൽ കാഴ്ച നഷ്ടപ്പെടാൻ കാരണമായേക്കാം. കണ്ണുകൾ അമർത്തി തിരുമ്മുമ്പോൾ മൃദുവായ ടിഷ്യൂകൾക്ക് നാശമുണ്ടാവുകയും ഇത് നേത്രപടലത്തിന്റെ ആകൃതിമാറ്റം അല്ലെങ്കിൽ 'കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം.
കൂടാതെ കണ്ണുകൾ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികൾ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചിൽ എന്നിവയിലേക്കും നയിക്കാം. കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും കാരണമായേക്കാം.

കണ്ണുകൾ അമർത്തി തിരുമ്മുന്ന സ്വഭാവമുണ്ടോ?
കൈകൾ കണ്ണിൽ തൊടുന്നതിന് മുൻപ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കിൽ വശങ്ങളിൽ മൃദുവായി തടവുക മാത്രേ ചെയ്യാന് പാടുള്ളൂ. ഒരിക്കലും കണ്ണുകൾ നേരിട്ട് തിരുമ്മാൻ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ തണുത്തവെള്ളത്തിൽ കണ്ണുകൾ കഴുകുന്നതുമാണ് ശരിയായ രീതി.

മസാജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം
കണ്ണുകളുടെ വശങ്ങളിൽ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകൾ ഡ്രൈ ആകുന്നത് ഒഴിവാക്കാൻ ഐ ഡ്രോപ്സ് ഉപയോഗിക്കുന്നതാണ് ഫലപ്രദമെന്നും വിദഗ്ധർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


