സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോംഗിന്റെ പോഡ്കാസ്റ്റ് വഴിയാണ് നീലച്ചിത്ര അഭിനയം നിര്‍ത്തിയ കാര്യം മിയ ഖലീഫ വെളിപ്പെടുത്തിയത്

Last Updated :20 January 2024, 12:10 am IST

News Now

മിയാമി : ലോകത്തെ നീലച്ചിത്ര വ്യവസായ മേഖലയിലെ ഏറ്റവും ശ്രദ്ധേയ താരമായ മിയ ഖലീഫ പോണ്‍ ഇന്‍ഡസ്ട്രി വിടുന്നു. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടുന്നതെന്ന് മിയ വ്യക്തമാക്കി. അഡള്‍ട്ട് വെബ്‌സൈറ്റായ പോണ്‍ഹബിലെ ടോപ് റാങ്ക് നടിയായ മിയ ഖലീഫക്കെതിരെ മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. 

ലെബനനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മിയ ഖലീഫ പിന്നീട് മിയാമിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഹിസ്റ്ററി ബിരുദധാരിയായ മിയ, കഴിഞ്ഞ വര്‍ഷമാണ് ഭീകരസംഘടനയായ ഐഎസില്‍ നിന്നും ജീവന് ഭീഷണിയുള്ളതായി വെളിപ്പെടുത്തിയത്. ഐഎസിന്റെ വധഭീഷണിയാണ് നീലച്ചിത്ര രംഗം വിടാന്‍ കാരണമെന്നും മിയ വ്യക്തമാക്കി. 

Story image

പോണ്‍ രംഗം ഉപേക്ഷിച്ച്, ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിക്കുകയാണ് 25 കാരിയായ മിയ ഖലീഫ. സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോംഗിന്റെ പോഡ്കാസ്റ്റ് വഴിയാണ് താന്‍ നീലച്ചിത്ര അഭിനയം നിര്‍ത്തിയ കാര്യം മിയ ഖലീഫ പുറത്തുവിട്ടത്. ഹിജാബ് ധരിച്ച് സെക്‌സില്‍ ഏര്‍പ്പെടുന്ന മിയയുടെ വീഡിയോ മുസ്ലീം രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഐഎസിന്റെ ഭീഷണി : നീലച്ചിത്ര അഭിനയം നിര്‍ത്തിയെന്ന് മിയ ഖലീഫ