24 മണിക്കൂറിനിടെ 23,000ലധികം മരങ്ങള്‍ നട്ട് റെക്കോര്‍ഡ്; 23കാരന്റെ വിഡിയോ വൈറല്‍
24 മണിക്കൂറില്‍ ഏറ്റവുമധികം മരങ്ങള്‍ നട്ട വ്യക്തി എന്ന റെക്കോര്‍ഡാണ് യുവാവ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്
ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് 23കാരനായ കനേഡിയന്‍ യുവാവ്. 24 മണിക്കൂര്‍ കൊണ്ട് 23,060 മരങ്ങള്‍ നട്ട് ലോക റെക്കോര്‍ഡ് കുറിക്കുന്ന ആൻറ്റ്വാൻ മോസസിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നോര്‍വേയുടെ മുന്‍ പരിസ്ഥിതി മന്ത്രി എറിക് സോള്‍ഹൈം ആണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.
'വാവ്! ഒരു 23കാരന് വെറും 24 മണിക്കൂറില്‍ 23,060 മരങ്ങള്‍ നട്ട് പുതിയ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് ഒരു മിനിറ്റില്‍ 16 മരങ്ങള്‍ നടാന്‍ കഴിയും എന്നാണ് ആൻറ്റ്വാൻ മോസസ് പറയുന്നത്, അതായത് ഒരു സെക്കന്‍ഡില്‍ 3.75 മരങ്ങള്‍ വീതം', എന്ന് കുറിച്ചാണ് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ എറിക് പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആൻറ്റ്വാൻ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയപ്പോള്‍ പകര്‍ത്തിയ വിഡിയോയാണിത്. 24 മണിക്കൂറില്‍ ഏറ്റവുമധികം മരങ്ങള്‍ നട്ട വ്യക്തി എന്ന റെക്കോര്‍ഡാണ് യുവാവ് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
WOW!
â Erik Solheim (@ErikSolheim) November 9, 2022
A 23-year-old tree planter from Quebec set a new world record by planting 23,060 trees in 24 hours.
Antoine Moses says he can plant 16 trees per minute, or one every 3.75 seconds..
IG: antoine_moses
pic.twitter.com/2JQXylyjPz
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

