ഈച്ച അല്ല ആന വന്നാലും വിഴുങ്ങിക്കളയും; അവതാരകയുടെ പ്രൊഫഷണലിസം കണ്ട് വാ പൊളിച്ച് സോഷ്യൽമീഡിയ

അവതാരകയുടെ പ്രൊഫഷണലിസം കണ്ട് സോഷ്യൽമീഡിയയുടെ പോലും വാ പൊളിച്ച് നിൽക്കുകയാണ്.

viral video
ഈച്ചയെ വിഴുങ്ങി അവകാരക
Last Updated :30 May 2024, 4:36 pm IST
Edited by :Anju

ന്യൂസ് റൂം അബദ്ധങ്ങൾ സോഷ്യല്‍മീഡിയയില്‍ വലിയ തോതിൽ വൈറലാകാറുണ്ട്. എന്നാൽ അതിൽ നിന്നും കുറച്ച് വ്യത്യസ്ഥമായ ഒരു ന്യൂസ് റൂം കാഴ്ചയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്.

വാര്‍ത്താ വായനയ്ക്കിടെ ബോസ്റ്റണ്‍ 25 ന്യൂസ് അവതാരക വനീസ വെല്‍ച്ചിന്‍റെ മുഖത്ത് വന്നിരുന്ന ഈച്ചയെ വിഴുങ്ങുന്നതാണ് വിഡിയോ. ആദ്യം കണ്ണിന് താഴെ വന്നിരുന്ന ഈച്ച പറന്ന് വായിലേക്ക് കയറുകയായിരുന്നു. ഒരു തരത്തിലുള്ള ഭാവവ്യാത്യസവുമില്ലാതെ അവതാരക ഈച്ചയെ വിഴുങ്ങുകയും വാര്‍ത്താ വായന തുടരുകയും ചെയ്തു. എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു. അവതാരകയുടെ പ്രൊഫഷണലിസം കണ്ട് സോഷ്യൽമീഡിയയുടെ പോലും വാ പൊളിച്ച് നിൽക്കുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എക്‌സിലൂടെ പങ്കുവെച്ച വിഡിയോ വളരെ വേഗം വൈറലായതോടെ അവതാരകയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇതാണ് പ്രൊഫഷണലിസം എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലര്‍ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വനീസയെ വാഴ്ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now