കുചേസയുടെ വിയോ​ഗം ഉൾക്കെള്ളാനാകാതെ തന്റെ കുഞ്ഞിനെ മാറോടണച്ചു നിൽക്കുന്ന 28കാരിയായ മഹേലയുടെ രം​ഗം കണ്ടു നിൽക്കാൻ തന്നെ പ്രയാസമാണ്

കുചേസയെ ചേർത്തുപിടിച്ച് മഹാലെ/ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:10 am IST

News Now


മാതൃവാത്സല്യത്തോടെ തന്റെ കുഞ്ഞിനെ വാരിയെടുക്കുന്ന മഹാലെ എന്ന അമ്മ ചിമ്പാൻസിയും അവളുടെ കുഞ്ഞും കുറച്ചുനാൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാലിന്ന് ജീവനറ്റ തന്റെ കുഞ്ഞിനെ മാറോടണച്ച് കരയുകയാണ് മഹാലെ. കുചേസയുടെ വിയോ​ഗം ഉൾക്കെള്ളാനാകാതെ തന്റെ കുഞ്ഞിനെ മാറോടണച്ചു നിൽക്കുന്ന 28കാരിയായ മഹാലെയുടെ രം​ഗം കണ്ടു നിൽക്കാൻ തന്നെ പ്രയാസമാണ്. 

മൃഗശാല അധികൃതരാണ് കഴിഞ്ഞ ദിവസം കുചേസയെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. കുഞ്ഞു കുചേസയുടെ മരണകാരണം ഇനിയും അവ്യക്തമാണ്. ഇത് കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതർ. 

Story image

ഇക്കഴിഞ്ഞ നവംബർ 15നാണ് മഹാലെ കുചേസക്ക് ജന്മം നൽകിയത്. സി സെക്ഷൻ വഴിപുറത്തെടുത്ത കുഞ്ഞിനെ രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം മൃഗശാല അധികൃതർ അമ്മയ്ക്ക് കൈമാറി. കുഞ്ഞിനെ വാരിയെടുക്കുന്ന മഹാലെയുടെ ദൃശ്യങ്ങളാണ് അന്ന് ശ്രദ്ധനേടിയത്. മഹേലയുടെ മൂന്നാമത്തെ കുഞ്ഞായിരുന്നു കുചേസ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates