
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

പല തരത്തിലുള്ള വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഹൃദയം തൊടുന്നൊരു കാഴ്‌ചയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. മരിച്ചുപോയ പങ്കാളിയെ വിട്ടുപിരിയാൻ കഴിയാതെ അതിനോട് പറ്റിച്ചേർന്ന് നിൽക്കുന്ന ഒരു കിളിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മരിച്ചാലും വിട്ടുപിരിയാത്ത സ്‌നേഹം എന്നാണ് സോഷ്യൽമീഡിയ ഈ കാഴ്‌ചയോട് പ്രതികരിച്ചത്.
ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശന്ത നന്ദ ട്വിറ്ററിലൂടെയാണ് വിഡിയോ പങ്കുെവെച്ചത്. നിങ്ങൾക്കൊരു ഹൃദയമുണ്ടെങ്കിൽ ഈ കാഴ്‌ച തീർച്ചയായി നൊമ്പരപ്പെടുത്തുമെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയുടെ തുടക്കത്തിൽ ചത്ത കിളിയെ രണ്ടാമത്തെ കിളിയിൽ നിന്നും വേർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ കിളി മാറാൻ തയ്യാറാകാതെ പറ്റിച്ചേർന്നു നിൽക്കുന്നത് കാണാം.
വിഡിയോയ്‌ക്ക് അവസാനം രണ്ടാമത്തെ കിളിയും ചത്തതായാണ് കാണുന്നത്. രണ്ടു കിളികളെയും ഒരുമിച്ച് കുഴിച്ചിടുന്നതും വിഡിയോയിൽ കാണാം. പങ്കാളിയെ നഷ്ടപ്പെട്ട വേദനയിൽ ഹൃദയം പൊട്ടിയാവും രണ്ടാമത്തെ കിളി ചത്തതെന്നായിരുന്നു ഒരാൾ വിഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്‍തത്.
Love & Loyality
â Susanta Nanda (@susantananda3) June 21, 2023
If you have a heart, it will surely bleed at the end pic.twitter.com/FqnwThjOpi
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



