"ഇപ്പോള്‍ തന്നെ നിരോധിക്കണം"; ദോശയില്‍ മാങ്ങയും ചീസും കൊണ്ടൊരു വിചിത്ര പരീക്ഷണം

വിചിത്ര കോമ്പിനേഷനുകളിലെ പുതിയ പരീക്ഷണം ദോശയിലാണ്. മാങ്ങയും ചീസും ചേര്‍ത്ത് ദോശയുണ്ടാക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:20 am IST

വിചിത്രമായ ഫുഡ് കോമ്പിനേഷന്‍ പരീക്ഷണങ്ങള്‍ അവസാനിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റി, പരീക്ഷണങ്ങളൊക്കെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് മുന്നേറുന്നുണ്ടെന്ന സൂചനയാണ് ഇന്റര്‍നെറ്റ് നല്‍കുന്നത്. ചോക്ലേറ്റ് പാനി പൂരി മുതല്‍ മാഗി സാന്‍ഡ് വിച്ച് വരെ എത്തിനിന്ന വിചിത്ര കോമ്പിനേഷനുകളിലെ പുതിയ പരീക്ഷണം ദോശയിലാണ്. മാങ്ങയും ചീസും ചേര്‍ത്ത് ദോശയുണ്ടാക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ദോശത്തവയില്‍ ദോശമാവൊഴിച്ച് കട്ടി കുറച്ച് നന്നായി പരത്തിയതിന് ശേഷം അതിന് മുകളിലായി ജ്യൂസ് പരുവത്തില്‍ തയ്യാറാക്കിയെടുത്ത മാങ്ങ ഒഴിക്കും. ഇതിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തിട്ട ശേഷം അണ്ടിപ്പരിപ്പും ബദാമും പിസ്തയുമൊക്കെ വിതറും. ഇതിന് മുകളിലായി മല്ലിയില കൂടി വിതറിയാല്‍ സംഗതി റെഡി. മൂന്നോ നാലോ കഷ്ണങ്ങളായി മുറിച്ച് റോള്‍ ചെയ്താണ് വിളമ്പുന്നത്. ചമ്മന്തിക്ക് പകരം മാങ്ങ തന്നെയാണ് സൈഡ് ഡിഷ് ആയി വിളമ്പുന്നത്. അഹമ്മദാബാദിലെ ഒരു കടയിലാണ് ഈ പുതിയ പരീക്ഷണം. 

പതിവുപോലെ പരീക്ഷണത്തോട് മുഖംതിരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍. ഇത് ഇപ്പോള്‍ തന്നെ നിരോധിക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇത്തരം വിഭവങ്ങള്‍ നിരോധിക്കാന്‍ ഒരു പരാതി നല്‍കണം എന്നൊരാള്‍ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ഭക്ഷണത്തിന്റെ രുചി നശിപ്പിക്കുന്നതാണ് ഇതെന്നാണ് മറ്റൊരാളുടെ വിമര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now