"എനിക്ക് ലെഹങ്ക വേണ്ട, മണ്ഡപത്തിലേക്ക് ഇങ്ങനെ പോകാം"; കൂട്ടച്ചിരി, വിഡിയോ വൈറല്‍ 

നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വിഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:52 am IST

വിവാഹ ഒരുക്കങ്ങള്‍ക്കിടെ ലെഹങ്കസ്‌കേര്‍ട്ടിന് പകരം ഷോര്‍ട്ട്‌സും ഡെനിം പാവാടയും ഒക്കെയിട്ട് ഫോട്ടോഷൂട്ട് നടത്തുന്നത് പുതിയ ട്രെന്‍ഡാണ്. ഇപ്പോഴിതാ താലികെട്ടുമ്പോഴും ഡിസൈനര്‍ സ്‌കേര്‍ട്ടിന് പകരം ഡെനിം ജീന്‍സില്‍ കംഫര്‍ട്ടബിളായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വധുവിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുദ്ര ഭഗത് ആണ് വിഡിയോയിലെ താരം. അടിമുടി കല്ല്യാണവേഷത്തില്‍ ഒരുങ്ങിയ മുദ്ര പക്ഷെ കീറിയ ജീന്‍സാണ് സ്‌കേര്‍ട്ടിന് പകരം ധരിച്ചിരുന്നത്. മണ്ഡപത്തിലേക്ക് ബന്ധുക്കള്‍ ക്ഷണിക്കുമ്പോള്‍ തനിക്ക് ലെഹങ്ക ധരിക്കേണ്ടെന്നും ഇങ്ങനെതന്നെ പോയാല്‍ മതിയെന്നുമാണ് മുദ്ര പറഞ്ഞത്. ഇതുകേട്ടതും എല്ലാവരും കൂട്ടച്ചിരിയായിരുന്നു. 

വിറ്റി വെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്. നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വിഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ദിവസമാണ് ഇഷ്ടമുള്ളത് പോലെ ചെയ്യൂ എന്നായിരുന്നു കമന്റുകളിലൊന്ന്.

News Now