10 മിനിറ്റിൽ അടിപൊളി ചില്ലി യോഗർട്ട് ഡിപ്പ് റെഡി; ക്വിക്ക് റെസിപ്പി 

ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാലും കൊഴുപ്പിന്റെ അളവ് കുറവായതിനാലും ഇത് ആരോഗ്യത്തിന് നല്ലതാണ്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:17 am IST


ചിലർക്ക് പാചകം ചെയ്യുന്നത് ഒരു ടൈംപാസ് പോലെയാണ്, സമയമെടുത്ത് ആസ്വദിച്ച് ചെയ്യുന്നതാണ് ഇവർക്കിഷ്ടം. എന്നാൽ മറ്റുചിലർക്ക് പാചകം എങ്ങനെയെങ്കിലും ചെയ്തവസാനിപ്പിച്ചാൽ മതിയെന്ന ചിന്തയായിരിക്കും. അങ്ങനെയുള്ളവർ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്വിക്ക് റെസിപ്പികളുടെ പിന്നാലെയായിരിക്കും. അങ്ങനെ വെറും പത്ത് മിനിറ്റുകൊണ്ട് തയ്യാറാക്കിയെടുക്കാൻ പറ്റുന്ന ഒരു ഡിപ്പ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇഷ്ടപ്പെട്ട സീരീസ് കാണുമ്പോഴും സിനിമ കാണുന്നതിനിടയിലും വായനയ്ക്കിടയിലുമൊക്കെ ബിഞ്ച് പ്ലാറ്ററിൽ ഇത് ചേർക്കാവുന്നതാണ്. 

ചില്ലി യോഗർട്ട് ഡിപ്പ് ആണ് സംഗതി. പതിവായി വീട്ടിൽ കാണുന്ന ചേരുവകൾ തന്നെയാണ് ഇതിന് വേണ്ടിവരുന്നത്. യോഗർട്ടിന് പുറമേ ഒലിവ് ഓയിൽ, വെളുത്തുള്ളി, സ്പ്രിങ് ഒണിയൻ, ചില്ലി ഫ്‌ളേക്‌സ്, പാർസ്‌ലി എന്നിവയാണ് വേണ്ടത്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാലും കൊഴുപ്പിന്റെ അളവ് കുറവായതിനാലും ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

തയ്യാറാക്കുന്ന വിധം

1കപ്പ് ഗ്രീക്ക് യോഗർട്ട്
2 ടേബിൾസ്പൂൺ മിൻസ് ചെയ്ത വെളുത്തുള്ളി
2 ടേബിൾസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്
2 ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയൻ
2 ടേബിൾസ്പൂൺ ചില്ലി ഫ്‌ളേക്‌സ്
2ടേബിൾസ്പൂൺ ഒലിവ് ഓയിൽ
ഉപ്പ്

യോഗർട്ട് ഒരു ബൗളിലെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സ് ചെയ്യണം. മറ്റൊരു പാത്രത്തിൽ വെളുത്തുള്ളി, മല്ലിയില, സ്പ്രിങ് ഒണിയൻ, ചില്ലി ഫ്‌ളേക്‌സ്, ഉപ്പ് എന്നിവ ചേർക്കണം. ഒരു പാൻ എടുത്ത് കുറച്ച് ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കിയെടുക്കണം. ചൂടായ എണ്ണ ചേര്ഡത്തുവേണം ഇളക്കാൻ. ഒരു പ്ലേറ്റ് എടുത്ത് യോഗർട്ട് ആദ്യം നിരത്തിയശേഷം അതിന്റെ മുകളിലായി മറ്റ് ചേരുവകളെല്ലാം കൂടിയുള്ള മിക്‌സ് നിരത്തുക. സംഗതി റെഡി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now