
ചുറ്റും നിരവധി കടുവകള്‍; കൂളായി അവര്‍ക്കിടയില്‍ ചുറ്റിയടിക്കുന്ന നായ! (വീഡിയോ)
ഒരുകൂട്ടം കടുവകള്‍ക്ക് നടുവില്‍ കൂളായി ചുറ്റിക്കറങ്ങുന്ന നായയാണ് ഇവിടെ താരം
മൃഗങ്ങളെ സംബന്ധിച്ചുള്ള വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം കാഴ്ചക്കാരുണ്ട്. അത്തരം വീഡിയോകള്‍ വൈറലായി മാറാറുണ്ട്. ചിലത് വലിയ അമ്പരപ്പുകള് തന്നെ സൃഷ്ടിക്കുന്നു. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരുകൂട്ടം കടുവകള്‍ക്ക് നടുവില്‍ കൂളായി ചുറ്റിക്കറങ്ങുന്ന നായയാണ് ഇവിടെ താരം. ഗോള്‍ഡന്‍ റെട്രീവര്‍ വിഭാഗത്തിലുള്ള നായയാണ് നിരവധി കടുകള്‍ക്ക് നടുവിലൂടെ ചുറ്റിയടിക്കുന്നത്. ടൈഗര്‍ ബിഗ് ഫാന്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായി മാറിയത്.
നിരവധി പേരാണ് വീഡിയോ കണ്ടത്. പലരും പല കമന്റുകളും പാസാക്കുന്നുണ്ട്.
കടുവകളുടെ വളര്‍ത്തമ്മയാണ് ഈ നായയെന്നാണ് വീഡിയോയിലെ ക്യാപ്ഷനില്‍ പറയുന്നത്. കടുവയുടെ കുട്ടികളെ വളര്‍ത്തുക എന്നത് അമ്മ നായയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് കുറിപ്പില്‍ പറയുന്നു. ഈ കടുവകള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ നായ പാല് കൊടുത്തിരുന്നു.
എന്തായാലും കാര്യം ഒന്നുമറിയാതെ ഈ വീഡിയോ കാണുന്ന ആരും ആദ്യമൊന്നു ഞെട്ടുമെന്ന് ഉറപ്പ്. നായയുടെ അസാമാന്യ ധൈര്യത്തെ പലരും വീഡിയോക്ക് താഴെ വന്ന് പുകഴ്ത്തുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



