പൂരി ഇനി പപ്പടം പോലെയാകില്ല, സോഫ്റ്റാകാനും എണ്ണ കുറയ്ക്കാനും ചില ടിപ്സ്

പൂരി ഉണ്ടാക്കാനെടുക്കുന്ന ​ഗോതമ്പുമാവിന്റെ ​ഗുണനിലവാരത്തിലും അവ കുഴയ്ക്കുന്ന പരുവത്തിലുമാണ് മൂക്കാൽ പങ്കുമുള്ളത്.

soft poori
soft pooriPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :25 മാർച്ച് 2026, 12:12 pm IST

എത്ര ശ്രദ്ധിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയാലും പൂരി അവസാനം പപ്പടം പരുവത്തിലാകും. എണ്ണയുടെ കാര്യം പറയേണ്ടതില്ല. പൂരി ഇഷ്ടമാണെങ്കിലും പാകം ചെയ്യുമ്പോഴുള്ള ഈ പാളിച്ചകൾ ഇവയോടുള്ള അസംതൃപ്തി വർധിപ്പിക്കും. എന്നാൽ ഇനി ടെൻഷൻ വേണ്ട, അധികം എണ്ണ വലിച്ചെടുക്കാത്തതും എന്നാൽ സോഫ്റ്റുമായ പൂരി തയ്യാറാക്കാം.

പൂരി ഉണ്ടാക്കാനെടുക്കുന്ന ​ഗോതമ്പുമാവിന്റെ ​ഗുണനിലവാരത്തിലും അവ കുഴയ്ക്കുന്ന പരുവത്തിലുമാണ് മൂക്കാൽ പങ്കുമുള്ളത്. എന്നാൽ കുഴയ്ക്കുമ്പോൾ ചില പൊടിക്കൈകൾ പ്രയോ​ഗിക്കുന്നത് പൂരിയെ കൂടുതൽ സോഫ്റ്റ് ആക്കാൻ സഹായിക്കും.

മാവ് കുഴക്കുമ്പോൾ പാൽ ചേർക്കാം

മാവ് കുഴക്കുമ്പോൾ അല്പം പാൽ ചേർക്കുന്നത് പൂരി കുറഞ്ഞ അളവിൽ മാത്രം എണ്ണ വലിച്ചെടുക്കാൻ സഹായിക്കും. ഇത് പൂരി നല്ല സോഫ്റ്റ് ആകാൻ സഹായിക്കും.

ഉപ്പിന്റെ അളവ്

മാവ് കുഴക്കുമ്പോൾ ഉപ്പ് നേരിട്ട് ചേർക്കുന്നതിന് പകരം വെള്ളത്തിൽ കലക്കി ചേർക്കുക. ഇത് മാവ് ഒരുപോലെ മൃദുവാകാൻ സഹായിക്കും.

ഫ്രിഡ്ജിൽ വെക്കുക

പൂരിക്ക് മാവ് കുഴച്ച ശേഷം 15-20 മിനിറ്റ് ഒരു അടപ്പുള്ള പാത്രത്തിൽ ഫ്രിഡ്ജിൽ വെക്കുക. തണുത്ത മാവ് കൊണ്ട് പൂരി ഉണ്ടാക്കുമ്പോൾ എണ്ണ അധികം പിടിക്കില്ല.

മാവിന്റെ അയവ്

പൂരിയുടെ മാവ് ചപ്പാത്തിയേക്കാൾ അല്പം കട്ടിയായി (Stiff) കുഴയ്ക്കാൻ ശ്രദ്ധിക്കുക. മാവ് അധികം അയഞ്ഞുപോയാൽ പൂരി ധാരാളം എണ്ണ വലിച്ചെടുക്കും.

എണ്ണയുടെ ചൂട്

പൂരി ചുടാൻ എടുക്കുന്ന എണ്ണ നന്നായി ചൂടായിരിക്കണം. ചൂട് കുറഞ്ഞ എണ്ണയിൽ പൂരിയിട്ടാൽ അത് വേഗത്തിൽ എണ്ണ കുടിക്കാൻ കാരണമാകും.

മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ എണ്ണ

പൂരി പരത്തുമ്പോൾ മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ ഉണങ്ങിയ പൊടി തൂവുന്നതിന് പകരം അല്പം എണ്ണ തടവി പരത്തുക. മാവ്

ടിഷ്യൂ പേപ്പർ ഉപയോഗിക്കാം

പൂരി വറുത്തെടുത്ത ഉടൻ തന്നെ ഒരു കിച്ചൺ ടിഷ്യൂ പേപ്പറിലേക്ക് മാറ്റുക. ഇത് പൂരിയുടെ പുറത്തുള്ള അധിക എണ്ണ വലിച്ചെടുക്കും.

News Now

Summary

How to cook soft pooris with less oil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates