ഐക്യുവില്‍ ഐന്‍സ്‌റ്റൈനെയും വെല്ലും; അത്ഭുതപ്പെടുത്തും പത്തുവയസുകാരന്റെ അസാമാന്യ ബുദ്ധിശക്തി

ഉയര്‍ന്ന ഐക്യു ഉള്ളരതുടെ കൂട്ടായ്മയായ മെന്‍സയില്‍ അടുത്തിടെ കുട്ടിക്ക് അംഗത്വം ലഭിച്ചിരുന്നു

IQ level beat Einstein; Ten-year-old's extraordinary intelligence
ക്രിഷ് അറോറഎക്‌സ്
Edited by :amalkjoy
Last Updated :2 ഡിസംബർ 2024, 11:27 am IST

അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് ബാലന്‍ ക്രിഷ് അറോറ. പത്തുവയസുകാരന്റെ ഐക്യു 162 ആണ്. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെയും സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെയും 160 ഐക്യു എന്ന കണക്കാണ് ക്രിഷ് മറികടന്നിരിക്കുന്നത്.

ഉയര്‍ന്ന ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെന്‍സയില്‍ അടുത്തിടെ കുട്ടിക്ക് അംഗത്വം ലഭിച്ചിരുന്നു. മെന്‍സയുടെ പരീക്ഷയിലാണ് കുട്ടിയുടെ ഐക്യു വ്യക്തമായത്. നാലാം ക്ലാസ് മുതലാണ് മകന്റെ അസാധാരണ കഴിവുകള്‍ മാതാപിതാക്കളായ മൗലിയും നിശ്ചലും ശ്രദ്ധിച്ചു തുടങ്ങിയത്.

കടുകട്ടിയായ കണക്കുകളുടെ ഉത്തരം അതിവേഗത്തില്‍ ക്രിഷ് ചെയ്ത് തീര്‍ക്കുമായിരുന്നു. വളരെ വേഗത്തില്‍ ഒഴുക്കോടെ വായിക്കും, ചെസ് കളിച്ചു തുടങ്ങി നാലാം മത്സരത്തില്‍ പരിശീലകരെ വരെ തോല്‍പ്പിക്കുമായിരുന്നു ക്രിഷ്. ഒന്നര വര്‍ഷത്തെ പഠനം കൊണ്ട് പിയാനോയില്‍ എട്ടാം ഗ്രേഡ് നേടിയും ക്രിഷ് അത്ഭുതപ്പെടുത്തി. മാതാപിതാക്കള്‍ക്കും സഹോദരി കെയ്‌റയ്ക്കുമൊപ്പം വെസ്റ്റ് ലണ്ടനിലെ ഹൗണ്‍സ്‌ലോയിലാണ് ക്രിസ് താമസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now