
News Now
റേഞ്ച് 250 കിലോമീറ്റര്‍, പ്രാരംഭ വില 1,19,999 രൂപ, മൂന്ന് റൈഡിങ് മോഡുകള്‍; വിഎല്‍എഫ് സ്ട്രാഡ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍

'37-ാം വയസില്‍ മൂന്നാമത്തെ കുഞ്ഞ്, മൂന്നും സിസേറിയന്'; പ്രായമായെന്ന് കരുതി മടിച്ചു നില്‍ക്കരുതെന്ന് അശ്വതി

നാട്ടികയിലെ ടോൾ പിരിവിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി

ഹൂതികളുടെ ആക്രമണം; സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ

അവസാനനിമിഷം വരെ ആവേശം പിടിച്ചുനിർത്തുന്നതിൽ സൗന്ദര്യ മത്സരങ്ങൾ എപ്പോഴും വിജയിക്കാറുണ്ട്. മത്സരാർത്ഥികൾ ഓരോ തലങ്ങൾ താണ്ടി മുന്നേറുമ്പോൾ കാണികൾ പോലും ആവേശത്തിലാകും. ആരാകും വിജയി എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേക്കെത്തുന്ന നിമിഷങ്ങൾ ഏറ്റവും സമ്മർദ്ദം നിറഞ്ഞതായിരിക്കും. എന്നാൽ ഈ സമ്മർദ്ദത്തെയെല്ലാം അതിജിവിച്ചുകഴിഞ്ഞ് അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരു സൗന്ദര്യ മത്സര വേദി.
ബ്രസീലിൽ നടന്ന എൽജിബിടിക്യുഐഎ+ സൗന്ദര്യ മത്സരത്തിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആര് കിരീടം ചൂടും എന്ന ചോദ്യത്തിന് മുന്നിൽ കൈകൾ ചേർത്തുപിടിച്ച് നൽക്കുന്ന രണ്ട് മത്സരാർത്ഥികളെയാണ് വിഡിയോയിൽ കാണുന്നത്. ഇവർക്ക് നടുവിലായി ലഭിക്കാൻ പോകുന്ന കിരീടവും കാണാം. ഒടുവിൽ കിരീടം നേടിയ സുന്ദരിയുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
രണ്ടാം സ്ഥാനം ലഭിച്ച മത്സരാർത്ഥിയുടെ ഭർത്താവ് ഫലം കേട്ടയുടൻ സ്റ്റേജിലെത്തി കിരീടം വലിച്ചെറിയുകയായിരുന്നു. ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാത്തതിന്റെ ദേഷ്യം പ്രകടിപ്പിക്കുകയായിരുന്നു ഇയാൾ. സ്റ്റേജിൽ നിന്ന് തന്റെ ഭാര്യയെ വലിച്ചോണ്ടുപോകാനും ഇയാൾ ശ്രമിക്കുന്നുണ്ട്. വേദിയിലുണ്ടായിരുന്നവരും മത്സരാർത്ഥികളുമെല്ലാം ഈ സംഭവങ്ങൾ കണ്ട് ഞെട്ടി. ഒടുവിൽ സുരക്ഷാ ജീവനക്കാർ എത്തി പ്രശ്നമുണ്ടാക്കിയ വ്യക്തിയെ സ്റ്റേജിൽ നിന്ന് മാറ്റുന്നതും വിഡിയോയിൽ കാണാം.
Revolta na final do concurso Miss Brasil Gay 2023. Torcedor arranca coroa da vencedora e joga no chão durante a cerimônia de premiação. pic.twitter.com/rb6duFvAEn
â Bruno Guzzo (@brunoguzzo) May 28, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



