മിഠായി തൊണ്ടയിൽ കുടുങ്ങി, യുവാവിന്റെ ഇടപെടൽ, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു; വിഡിയോ
അമ്മയ്ക്കും സഹോദരിക്കുമൊപ്പം നടക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ മിഠായി കുടുങ്ങി

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അപകടത്തില്‍പെടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. കൃത്യസമയത്ത് സഹായം എത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. അത്തരത്തില്‍ ഒരു അത്ഭുത രക്ഷപ്പെടലിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം നടക്കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ മിഠായി കുടുങ്ങി. തുടര്‍ന്ന് സമീപത്തെ കടയിലുണ്ടായിരുന്ന ഒരു യുവാവിന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. തുര്‍ക്കിയിലെ ദിയാര്‍ബാക്കിറിലാണ് സംഭവം. മിഠായി തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടു. എന്തുചെയ്യണമെന്ന അറിയാതെ പരിഭ്രമിച്ചു നിൽക്കുമ്പോഴാണ് അപരിചിതനായ യുവാവ് കുട്ടിയുടെ രക്ഷയ്‌ക്കെതിയത്.
In Diyarbakir, Turkey, a hero used the Heimlich maneuver to save a child choking on candy. This highlights the importance of first aid knowledge. Kudos to the rescuer!
â Tansu YEÄEN (@TansuYegen) September 13, 2023
pic.twitter.com/LWNtFWYI7H
യുവാവ് കുട്ടിയെ എടുത്ത് പുറത്തുതട്ടി മിഠായി പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തന്‍സു യീജെന്‍ എന്ന എക്‌സ് അക്കൗണ്ടിൽ നിന്നും പങ്കുവെച്ച വിഡിയോ ഇതിനോടകം മൂന്ന് മില്യൺ ആളുകൾ കണ്ടു. യുവാവിന്റെ കൃത്യസമയത്തെ ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റു ചെയ്‌തത്. സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്‌ക്ക് ഈ വിഡിയോ വഴിവെച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടതാണെന്നും യുവാവിനെ അഭിനന്ദിക്കുന്നു എന്നുമായിരുന്നു ഒരാളുടെ കമന്റ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


