ഫാഷന്‍ ലോകത്തെ തലകുത്തിച്ച് നിര്‍ത്തിയിരിക്കുകയാണ് വിക്റ്റര്‍ ആന്‍ഡ് റൂള്‍ഫ് എന്ന ഫാഷന്‍ കമ്പനി

വിക്റ്റർ ആൻഡ് റോൾഫ് ഡിസൈനുകളിൽ റാംപിലെത്തിയ മോഡലുകൾ/ ചിത്രങ്ങൾ: എഎഫ്പി
Last Updated :20 January 2024, 9:16 am IST

News Now

വ്യത്യസ്ത സംഭവങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ വര്‍ഷത്തെ പാരീസ് ഫാഷന്‍ വീക്ക്. സിംഹത്തലയുമായി കെയ്‌ലി ജെന്നര്‍ റാംപിലെത്തിയതുമുതല്‍ ശരീരമാസകലം സ്വരോസ്‌കി ക്രിസ്റ്റലുകള്‍ പതിപ്പിച്ച് റാംപിലെത്തിയ ഡോജ ക്യാറ്റ് വരെ അപ്രതീക്ഷിത നിമഷങ്ങളാണ് സമ്മാനിച്ചത്. എന്നാലിപ്പോഴിതാ ഇതിനെല്ലാം ഉപരിയായി ഫാഷന്‍ ലോകത്തെ തലകുത്തിച്ച് നിര്‍ത്തിയിരിക്കുകയാണ് വിക്റ്റര്‍ ആന്‍ഡ് റൂള്‍ഫ് എന്ന ഫാഷന്‍ കമ്പനി. 

Story image

ഡച്ച് ഡിസൈനര്‍മാരായ വിക്ടര്‍ ഹോര്‍സ്റ്റിംഗിന്റെയും റോള്‍ഫ് സ്‌നോറന്റെയും ഡാസൈനര്‍ കമ്പനിയാണ് വിക്റ്റര്‍ ആന്‍ഡ് റോള്‍ഫ്. ഇവരുടെ ഡിസൈന്‍ അണിഞ്ഞ് റാംപിലെത്തിയ മോഡലുകളെ കണ്ടതും കാണികള്‍ തലകുത്തിനില്‍ക്കേണ്ട അവസ്ഥയായിരുന്നു. ആദ്യമെത്തിയത് നീല ബോള്‍ ഗൗണ്‍ ധരിച്ച മോഡലാണ്, അരക്കെട്ടിന് മുകളിലേക്ക് തലകുത്തി നിര്‍ത്തിയാണ് ഈ ബോള്‍ ഗൗണ്‍ അവതരിപ്പിച്ചത്. പിന്നീടുവന്ന ഓരോ മോഡലുകള്‍ക്കും ഇതുപോലെ വ്യത്യസ്ത ദിശകളിലേക്കാണ് വസ്ത്രം. വെള്ള ട്യൂള്‍ ഗൗണ്‍ ഹൊറിസോണ്ടലായാണ് മോഡല്‍ അണിഞ്ഞിരുന്നത്. 

Story image

ഒരു ഗൗണില്‍ ഹ്യൂമര്‍ എലമെന്റ് വേണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും വിക്ടര്‍ ആന്‍ഡ് റോള്‍ഫിനെ സമീപിക്കാം എന്നാണ് മോഡലുകളുടെ ചിത്രം പങ്കുവച്ച് ആളുകള്‍ കുറിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ രസകരമായ മീമുകളാണ് പ്രചരിക്കുന്നത്. എന്തുതന്നെയായാലും സോഷ്യല്‍ മീഡിയയില്‍ വലിയ സംസാരവിഷയമായിക്കഴിഞ്ഞു വിക്റ്റര്‍ ആന്‍ഡ് റോള്‍ഫ് ഡിസൈനുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates