സദസ് മകളും മനസ് അമ്മയും കീഴടക്കി; ഹൃദയം തൊടുന്ന കാഴ്ച, വൈറൽ വിഡിയോ

ഓട്ടിസം ബാധിച്ച മകൾക്ക് കാണികള്‍ക്ക് മുന്നിലായി നിലത്തിരുന്നാണ് ആ അമ്മ കൈകൾ കൊണ്ട് നിര്‍ദേശം നല്‍കുന്നത്.

Viral Mother and daughter
സദസ് മകളും മനസ് അമ്മയും കീഴടക്കി; ഹൃദയം തൊടുന്ന കാഴ്ചഎക്സ്
Edited by :Anju
Last Updated :15 ജൂൺ 2024, 5:54 pm IST

ലോകത്ത് അമ്മയെക്കാള്‍ വലിയ പോരാളി ഇല്ല. നിറഞ്ഞ സദസ്സിന് മുന്നില്‍ ചിരിതൂകി കാലിൽ ചിലങ്ക അണിഞ്ഞ് അവള്‍ നൃത്തം ചെയ്യുകയാണ്. കാണികള്‍ അവളുടെ നൃത്തം അസ്വദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അമ്മയിലാണ്. അമ്മ കാണിച്ചു തരുന്ന ഓരോ ചുവടും അതേ പോലെ അവള്‍ വേദിയില്‍ അവതരിപ്പിച്ച് സദസ്സിന്റെ കയ്യടി നേടി.

ഓട്ടിസം ബാധിച്ച മകൾക്ക് കാണികള്‍ക്ക് മുന്നിലായി നിലത്തിരുന്നാണ് ആ അമ്മ കൈകൾ കൊണ്ട് നിര്‍ദേശം നല്‍കുന്നത്. എക്സിലൂടെയാണ് ഹൃദയം തൊടുന്ന ഈ വിഡിയോ പങ്കുവെച്ചത്. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് വേണ്ടിയുള്ള മത്സരമാണ് നടക്കുന്നതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്. നിരവധി ആളുകൾ അമ്മയുടെ വിഡിയോ പകര്‍ത്തുന്നുണ്ടെങ്കിലും അതൊന്നും അവരെ ബാധിക്കുന്നില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യൽമീഡിയയുടെ ഹൃദയം കീഴടക്കി വിഡിയോ ഇപ്പോൾ ഒരു തരം​ഗമാവുകയാണ്. നിരവധി ആളുകളാണ് കമന്റുമായി രം​ഗത്തെത്തിയത്. അമ്മമാരില്‍ മികച്ച അമ്മമാര്‍- എന്നായിരുന്നു ഒരാള്‍ വിഡിയോയ്ക്ക് താഴെ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now