
ദക്ഷിണേഷ്യയിലെ ഏറ്റവും വേഗമേറിയ ഫെറി സര്‍വീസ്; കൂറ്റന്‍ ബോട്ട്, 656 യാത്രക്കാരെ കയറ്റാം, ഇക്കോണമി ക്ലാസിന് 2,500 രൂപ
റോഡ് മാര്‍ഗം 12 മണിക്കൂര്‍ വേണ്ടയിടത്താണ് 5 മണിക്കൂര്‍ യാത്ര സാധ്യതമാകുന്നത്.

മുംബൈ: ദക്ഷിണേഷ്യയിലെ ഏറ്റവും വേഗമേറിയ ഫെറി സര്‍വീസ് സെപ്റ്റംബര്‍ മുതല്‍. മുംബൈയില്‍നിന്നു കൊങ്കണിലെ രത്നഗിരിയിലേക്കും സിന്ധുദുര്ഗിലേക്കുമാണ് ഫെറി സര്‍വീസ് ആരംഭിക്കുന്നത്.
മുംബൈയില്‍നിന്നു രത്നാഗിരിയിലെ ജയ്ഗഡ് തുറുമുഖത്തെത്താന് റോഡ് മാര്‍ഗം 10 മണിക്കൂറെടുക്കുന്ന യാത്ര ഫെറി സര്‍വീസ് വരുന്നതോടെ 3 മണിക്കൂറായി ചുരുങ്ങും. മുംബൈയില്‍നിന്നു സിന്ധുദുര്‍ഗിലെ വിജയ്ദുര്‍ഗ് തുറമുഖത്തേക്ക് 5 മണിക്കൂര്‍ കൊണ്ടു ഫെറിയില്‍ എത്തിച്ചേരാനാകും. റോഡ് മാര്‍ഗം 12 മണിക്കൂര്‍ വേണ്ടയിടത്താണ് 5 മണിക്കൂര്‍ യാത്ര സാധ്യതമാകുന്നത്.
WHAT TO READ NEXT

സില്‍ക്ക് സാരി എങ്ങനെ സൂക്ഷിക്കണം? ഈ എട്ട് കാര്യങ്ങൾ ശ്രദ്ധിക്കണം
ദക്ഷിണ മുംബൈയിലെ മസ്ഗാവിനടുത്തുള്ള ഭാവുച്ച ധക്കയില്നിന്നാണു സര്‍വീസുകള്‍ പുറപ്പെടുക. കൊങ്കണ്‍ നിവാസികള്‍ക്കുള്ള ഉത്സവകാല സമ്മാനമാണിതെന്നു കൊങ്കണ്‍ മേഖലയില്‍നിന്നുള്ള തുറമുഖ വകുപ്പ് മന്ത്രി നിതേഷ് റാണെ പറഞ്ഞു. എം2എം എന്നു പേരുള്ള കൂറ്റന്‍ ബോട്ടില്‍ 656 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഇക്കോണമി ക്ലാസില്‍ 552, പ്രീമിയം ഇക്കോണമിയില്‍ 44, ബിസിനസ് ക്ലാസില്‍ 48, ഫസ്റ്റ് ക്ലാസില്‍ 12 എന്നിങ്ങനെയാണു സീറ്റുകള്‍.ഏറ്റവും കുറഞ്ഞ ഇക്കോണമി ക്ലാസില്‍ 2,500 രൂപയാണ് ഒരാളുടെ ടിക്കറ്റ് നിരക്ക്.
50 നാലുചക്ര വാഹനങ്ങളും 30 ഇരുചക്രവാഹനങ്ങളും വഹിക്കാന്‍ ശേഷിയുള്ള ഫെറി സര്‍വീസില്‍ മിനി ബസുകളും കൊണ്ടുപോകാനാകും. നിരക്കുകള്‍- ഇക്കോണമി ക്ലാസ്: 2,500 രൂപ, പ്രീമിയം ഇക്കോണമി ക്ലാസ്: 4,000 രൂപ, ബിസിനസ് ക്ലാസ്: 7,500 രൂപ, ഫസ്റ്റ് ക്ലാസ്: 9,000 രൂപ, സൈക്കിള്‍: 600 രൂപ, ബൈക്ക്: 1,000 രൂപ, കാര്‍: 6,000 രൂപ, മിനി ബസ്: 13,000 രൂപ, 30 സീറ്റ് ബസ്: 14,500 രൂപ
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Summary
Ratnagiri In Just 3 Hours! Prices, Routes, Everything To Know About Mumbai-Konkan Ro-Ro Ferry Starting September 1
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



