ചൂണ്ടയിടുന്നതിനിടെ യുവാവിന്റെ കഴുത്തിൽ മീൻ തുളച്ചു കയറി; ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ
മീന്‍ പിടിക്കുന്നതിനിടെ മീന്‍ പറന്ന് വന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു

ചൂണ്ടയിടുന്നതിനിടെ യുവാവിനെ മീന്‍ ആക്രമിച്ചു. കേള്‍ക്കുമ്പോള്‍ അസ്വഭാവികമെങ്കിലും അത്തരത്തിലൊരു വാര്‍ത്തയാണ് ഇന്തോനേഷ്യയില്‍ നിന്നും പുറത്തുവരുന്ന്. മുഹമ്മദ് ഇദുല്‍ എന്ന യുവാവിന് നേരെയാണ് കുഴലമീനിന്റെ ആക്രമണമുണ്ടായത്.
മീന്‍ പിടിക്കുന്നതിനിടെ മീന്‍ പറന്ന് വന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. മീനിന്റെ വായഭാഗം യുവാവിന്റെ കഴുത്തില്‍ തറച്ചിരിക്കുന്ന നിലയിലുള്ള ചിത്രം സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇദുലിന്റെ കഴുത്തില്‍ നിന്നും മീനിനെ നീക്കിയത്.
രാത്രി വൈകി സുഹൃത്തുമൊത്ത് മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അപ്രതീക്ഷിതമായി കുഴലമീന്‍ ആക്രമിച്ചത്. സുഹൃത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇദുലിന്റെ ജീവന് രക്ഷയായത്. തീരത്ത് നിന്നും 90 മിനിറ്റ് യാത്ര ചെയ്താണ് യുവാവ് ആശുപത്രിയില്‍ എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


