
News Now
പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

പ്രകൃതിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുക, പച്ചവിരിച്ചുനില്‍ക്കുന്ന കാടുകളും ഭംഗിയുള്ള മൃഗങ്ങളുമായിരിക്കും.പരാന്നഭോജി മൃഗങ്ങളുടെ തലച്ചോറ് നിയന്ത്രിച്ച് സോംബികളാക്കി മാറ്റുന്ന ചിത്രം അപൂര്‍വ്വമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വ്യത്യസ്തമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ചെറുപ്രാണി നടന്നു നീങ്ങുന്നതില്‍ ആര്‍ക്കും അത്ഭുതം തോന്നില്ല. എന്നാല്‍ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും നഷ്ടമായിജീവന് നഷ്ടപ്പെട്ട പ്രാണി നടന്നുപോകുകയാണെങ്കില്‍, ദൃശ്യം കണ്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. സാമ്രാട്ട് ഗൗഡ അത്തരം വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
Do you know? according to scientists A neuro parasite has taken control of brain of this dead insect and making it walk........ Zombie pic.twitter.com/WBS8hNvH91
â Dr.Samrat Gowda IFS (@IfsSamrat) October 18, 2022
പാരസൈറ്റ് എന്ന് വിളിക്കുന്ന പരാന്നഭോജികള്‍ ചത്ത പ്രാണിയുടെ തലച്ചോര്‍ നിയന്ത്രിച്ച് മുന്നോട്ടു ചലിപ്പിക്കുന്നു എന്നതാണ് വീഡിയോയുടെ ആമുഖമായി സാമ്രാട്ട് ഗൗഡ നല്‍കിയിരിക്കുന്നത്. ഇത്തരം പരാന്നഭോജികള്‍ മനസിന്റെ നിയന്ത്രണം ഏറ്റെടുത്ത് മരണത്തിലേക്ക് തള്ളിവിടുന്നതായാണ് നാഷണല്‍ ജ്യോഗ്രഫിക് പറയുന്നത്. മനസിനെ കബളിപ്പിച്ച് സ്വയം നശീകരണത്തിലേക്ക് ശരീരത്തെ തള്ളിവിടുകയാണ് പരാന്നഭോജികള്‍ ചെയ്യുന്നത്. അവസാനം പരാന്നഭോജികള്‍ വിജയിക്കുന്നതായാണ് കണ്ടുവരുന്നതെന്നും നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


