വീണ്ടുമിതാ ഒരു വിചിത്ര കോമ്പിനേഷന്‍; മസാല ജിലേബി! തല്ലിക്കൊല്ലണമെന്ന് കമന്റ്
പിസ-പാനിപൂരി മുതൽ ചോക്ലേറ്റ്-പറാത്തയും കോൾഡ് കോഫി-മാഗിയും വരെ നീളുന്ന ലിസ്റ്റിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് മസാല ജിലേബി
ഫുഡ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ടെങ്കിലും ഈ കണ്ടുപിടുത്തങ്ങള്‍ക്ക് പൊതുവേ ഫാന്‍സ് കുറവാണ്. മര്യാദയ്ക്ക് കഴിക്കേണ്ട സാധനങ്ങള്‍ കുളമാക്കി എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. പിസ-പാനിപൂരി മുതല്‍ ചോക്ലേറ്റ്-പറാത്തയും കോള്‍ഡ് കോഫി-മാഗിയും വരെ നീളുന്ന പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ലിസ്റ്റിലേക്ക് ഇപ്പോളെത്തിയിരിക്കുകയാണ് പുതിയ ഒരു ഐറ്റം, മസാല ജിലേബി!.
ഒരു പ്ലേറ്റ് നിറയെ മസാല ജിലേബിയുള്ള ഒരു ഫോട്ടോയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ആര്‍ക്കെങ്കിലും മസാല ജിലേബി വേണോ എന്ന് ചോദിച്ചാണ് ഫോട്ടോ പങ്കുവച്ചത്. മധുരമുള്ള ജിലേബിക്കൊപ്പം മസാല ചേര്‍ത്താല്‍ എങ്ങനെയിരിക്കുമെന്ന ആശങ്കയാണ് കമന്റുകളില്‍ നിറയുന്നത്. ചിലരാകട്ടെ ഇത്തരം ഭക്ഷണം ഉണ്ടാക്കുന്നവരെയും കഴിക്കുന്നവരെയും തൂക്കിക്കൊല്ലണം എന്നുവരെ കമന്റുകളില്‍ വായിക്കാം.
Anyone want masala jalebi? pic.twitter.com/r1SzuQCD0y
â Mayur Sejpal (@mayursejpal) December 26, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

Related News

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?
