കണ്ടിരിക്കുമ്പോൾ ഒരു നായ്ക്കുട്ടിയെ സ്വന്തമാക്കാൻ ആരും കൊതിച്ചുപോകുന്ന വിഡിയോ

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:50 am IST

News Now

വളർത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്‌നേഹം വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരത്തിലൊരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. കണ്ടിരിക്കുമ്പോൾ ഒരു നായ്ക്കുട്ടിയെ സ്വന്തമാക്കാൻ ആരും കൊതിച്ചുപോകുന്ന വിഡിയോ. 

കാൻസർ ചികിത്സയ്ക്കായി 40 ദിവസത്തോളം മാറിനിന്നശേഷം മടങ്ങിയെത്തിയപ്പോഴാണ് മരിയ തന്റെ വളർത്തുനായയെ കയ്യിലെടുത്തത്. വീൽച്ചെയറിൽ ഇരിക്കുന്ന മരിയയെയാണ് വിഡിയോ തുടങ്ങുമ്പോൾ കാണുക. പിന്നീട് മരിയയുടെ കയ്യിലേക്ക് നായ്ക്കുട്ടിയെ നൽക്കുന്നു. മരിയയെ ഉമ്മകൾ കൊണ്ട് മൂടുകയായിരുന്നു നായ.

ഇന്നലെ പങ്കുവച്ച ഈ വിഡിയോ ഇതിനോടകം തന്നെ അരലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. 'ഒരുപാട് സ്‌നേഹം', 'മരിയ കാൻസറിനെ തോൽപ്പിക്കും', 'എത്ര മനോഹരമായ റിയൂണിയൻ' എന്നിങ്ങനെപോകുന്നു വിഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.